Tuesday, 11 December 2018 2.45 AM IST
March 10, 2018, 8:41 am മമ്മൂട്ടിയോടൊപ്പം ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളവതരിപ്പിച്ചിട്ടുള്ള ലാലു അലക്സ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മമ്മൂട്ടിയോടൊത്തഭിനയിക്കുന്നു. നവാഗതനായ ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന പരോളിലും തിരക്കഥാകൃത്ത് സേതു സംവിധായകനാകുന്ന ഒരു കുട്ടനാടൻ ബ്‌ളോഗിലുമാണ് ലാലു അലക്സ് മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്നത്. മാർച്ച് 31ന് തിയേറ്ററുകളിലെത്തുന്ന പരോളിൽ ജയിലറുടെ വേഷമാണ് ലാലു അലക്സിന്.

മാർച്ച് പത്തൊമ്പതിന് ആലപ്പുഴയിൽ തുടങ്ങുന്ന ഒരു കുട്ടനാടൻ ബ്‌ളോഗിൽ പഞ്ചായത്ത് പ്രസിഡന്റായാണ് ലാലു അലക്സ് അഭിനയിക്കുന്നത്. ഏറെക്കാലം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്നിരുന്ന ലാലു അലക്സ് വർഷങ്ങൾക്ക് മുൻപ് ഭരതൻ - ലോഹിതദാസ് ടീമൊരുക്കിയ മമ്മൂട്ടി ചിത്രമായ പഥേയത്തിലൂടെയാണ് സിനിമയിലേക്ക് തിരിച്ചുവന്നത്.
SUBSCRIBE KAUMUDY :