Saturday, 19 August 2017 7.10 AM IST
വിമാനം വൈകിയ സംഭവം :കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി
August 13, 2017, 3:10 am
മലപ്പുറം: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകാനായി താൻ സഞ്ചരിച്ചിരുന്ന വിമാനം വൈകിപ്പിച്ച എയർഇന്ത്യയ്ക്കെതിരെ നടപടിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് മുസ്‌ളിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വ്യോമയാന മന്ത്രിക്ക് നൽകിയ പരാതിയിൽ എന്തു നടപടിയെടുക്കുന്നെന്ന് കാത്തിരിക്കുകയാണ്. പാർലമെന്റിലും വിഷയമവതരിപ്പിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എയർഇന്ത്യ വിമാനം വൈകിയതിനെ തുടർന്ന് ലീഗ് എം.പിമാരായ കുഞ്ഞാലിക്കുട്ടിക്കും പി.വി.അബ്ദുൾ വഹാബിനും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയാതെപോയത് സംബന്ധിച്ച് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മൂന്നര മണിക്കൂറാണ് വിമാനം വൈകിയത്. വിമാനത്തിന്റെ വാതിലടച്ചാൽ പിന്നെ പൈലറ്റിനാണ് പൂർണ്ണ നിയന്ത്രണം. റൺവേയിലേക്ക് നീങ്ങിയ വിമാനത്തിന്റെ വാതിൽ തുറന്ന് ചാടിയിറങ്ങാൻ കഴിയുമോയെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് ഒരുദിവസം മുമ്പേ ഡൽഹിയിൽ എത്തണമായിരുന്നെന്ന വിമർശനം ഉൾക്കൊളളുന്നു. പക്ഷെ, പ്രധാനമായ നഗരസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മട്ടന്നൂരിൽ എത്തണമെന്ന് പ്രവർത്തകർ നിർബന്ധിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ