എച്ച്.ഐ.വി കാർന്നു തിന്നുന്നതറിയാം; തൃശൂരിൽ വൈറൽ ലോഡ് ലാബ് വരുന്നു
December 6, 2017, 12:05 am
ഷാബിൽ ബഷീർ
മലപ്പുറം: എച്ച്.ഐ.വി രോഗികളുടെ രോഗ പ്രതിരോധ ശേഷി തകർക്കുന്ന വൈറസിനെ കൃത്യമായി കണ്ടെത്താനുളള കേന്ദ്ര എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ (നാക്കോ) സംസ്ഥാനത്തെ ആദ്യ 'വൈറൽ ലോഡ് ' ലാബ് തൃശൂർ മെഡ‌ിക്കൽ കോളേജിൽ തുടങ്ങും.
മൈക്രോബയോളജി വകുപ്പിൽ അടുത്ത മാസം ഇതിനുളള മെഷീനെത്തും. ലാബ് സൗകര്യങ്ങളൊരുക്കാൻ പത്ത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതോടെ, എച്ച്.ഐ.വി കാർന്നു തിന്നുന്നതറിയാൻ ചെന്നൈ താംബരത്തെ ലാബിനെ ആശ്രയിക്കേണ്ട രോഗികളുടെ ദുരിതത്തിന് പരിഹാരമാവും. കേരളത്തിന്റെ ഏറെക്കാലത്തെ ആവശ്യമാണ് ഈ ലാബ്.
 ആദ്യഘട്ട മരുന്നുകൾ ഫലിക്കാതെ വരുമ്പോൾ രണ്ടാംഘട്ട ചികിത്സ വൈറൽ ടെസ്റ്റിനെ ആശ്രയിച്ചാവും. രോഗ തീവ്രതയനുസരിച്ച് പലതവണ ടെസ്റ്റിന് വിധേയമാകേണ്ടി വരും.
 സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ വിവിധ കേന്ദ്രങ്ങളിൽ 30,523 രോഗബാധിതർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 12,000ത്തോളം പേർ ആന്റി റിട്രോവൈറൽ ചികിത്സയ്‌ക്ക് വിധേയരാകുന്നുണ്ട്. മരുന്ന് ഫലിക്കാത്തവർക്കാണ് വൈറൽ ലോഡ് പരിശോധന .
 തൃശൂർ ഉഷസ് കേന്ദ്രത്തിലെ വിദഗ്ദ്ധ ഡോക്ടർമാർ പരിശോധിച്ച് ചെന്നൈയിലേക്ക് റഫർ ചെയ്യുകയാണിപ്പോൾ.
 കോഴിക്കോട് മെഡിക്കൽ കോളേജ് സ്വന്തം ഫണ്ടുപയോഗിച്ച് വൈറൽ ലോഡ് മെഷീൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ അംഗീകാരമില്ലാത്തതിനാൽ അവിടേക്ക് രോഗികളെ റഫർ ചെയ്യാനാവില്ല.
 നാക്കോ നേരിട്ട് പരിശീലനം നൽകുന്നവരെയാണ് ലാബിൽ ടെസ്റ്റിന് നിയോഗിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ