പിതാവിനൊപ്പം പോയ പിഞ്ചുകുഞ്ഞ് ബസിടിച്ച് മരിച്ചു
May 16, 2018, 1:14 am
തിരൂരങ്ങാടി: മുടിവെട്ടാനായി പിതാവിനും സഹോദരിക്കുമൊപ്പം റോഡിലൂടെ നടന്നുപോകവേ മൂന്നര വയസുകാരൻ സ്വകാര്യ ബസിടിച്ച് മരിച്ചു. ചെമ്മാട് എക്സ്‌ചേഞ്ച് റോഡിലെ പങ്ങിനിക്കാടൻ കോയ- സാജിദ ദമ്പതികളുടെ മകൻ മുഹമ്മദ് സിനാൻ ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ചെമ്മാട് തൃക്കുളം ഗവ. ഹൈസ്‌കൂളിന് സമീപത്തായിരുന്നു അപകടം. മഞ്ചേരിയിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന ബിസ്മില്ല എന്ന ബസാണ് കുട്ടിയുടെ പിന്നിൽ ഇടിച്ചത്. ഇത് കണ്ട പിതാവ് കുട്ടിയെ എടുക്കുന്നതിനിടെ മുന്നോട്ടെടുത്ത ബസ് വീണ്ടും കുട്ടിയെ ഇടിച്ചിട്ടു. നിറുത്താതെ പോയ ബസ് യാത്രക്കാർ ബഹളം വച്ചതോടെ ഏതാനും മീറ്ററുകൾ അകലെ നിറുത്തി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ബസ് തിരൂരങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെ 10.30ന് ചെമ്മാട് മഹല്ല് ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കും. സഹോദരങ്ങൾ: മുഹമ്മദ് ആദിൽ, ജഹാനാ നസ്റി, ജന്നത്ത് തസ്നി.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ