നീതിക്ക് വേണ്ടി പ്രതികരിക്കാൻ ഇനി ഭയമില്ല: ഡോ. കഫീൽ ഖാൻ
May 17, 2018, 1:32 am
പെരിന്തൽമണ്ണ: ജയിൽ ജീവിതത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ വേദനിപ്പിക്കുന്നുണ്ടെങ്കിലും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഇനിയും മുന്നോട്ടു പോവുമെന്ന് ഡോ. കഫീൽ അഹമ്മദ് ഖാൻ പറഞ്ഞു. ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഡോ. കഫീൽ ഖാൻ.
ഖോരാക്പൂരിലെ ശിശുമരണത്തിന് കാരണം സർക്കാരിന്റെ പിടിപ്പുകേടാണെന്നും അധികൃതരും സഹ ഡോക്ടർമാരും തന്നെ കേസിൽ കുടുക്കുകയായിരുന്നുന്നെന്നും അദ്ദേഹം പറഞ്ഞു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ തനിക്ക് ഇനി ആരേയും ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. അൽ ജാമിഅ ഡിഗ്രി വിഭാഗം ഡെപ്യൂട്ടി റെക്ടർ കെ. അബ്ദുൽ കരീം അദ്ധ്യക്ഷത വഹിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ