തോട്ടിലെ ഒഴുക്കിൽപ്പെട്ട് രണ്ടര വയസുകാരൻ മരിച്ചു
July 12, 2018, 2:31 am
പെരിന്തൽമണ്ണ: വീടിന് സമീപത്തെ തോട്ടിലെ ഒഴുക്കിൽപ്പെട്ട് താഴെക്കോട് കുരിക്കുണ്ടിൽ തോട്ടാശ്ശേരി ഷംസുദ്ദീൻ-ഷാഹിന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാമിൽ (രണ്ടര) മുങ്ങിമരിച്ചു. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാഞ്ഞതിനെ തുടർന്ന് നോക്കിയപ്പോഴാണ് തോട്ടിലൂടെ കുട്ടി ഒഴുകിപ്പോവുന്നത് കണ്ടത്. 300 മീറ്ററോളം ഒഴുകിപ്പോയ കുട്ടിയെ നാട്ടുകാർ ഉടൻ കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് അഞ്ചോടെ താഴേക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ