Thursday, 25 May 2017 12.27 PM IST
വിദ്യാർത്ഥിനിയെ കടന്നുപിടിച്ച കടയുടമ അറസ്റ്റിൽ
May 18, 2017, 2:00 am
ആലപ്പുഴ: വസ്ത്രവ്യാപാര ശാലയിലെത്തിയ ഒമ്പതാം ക്ലാസുകാരിയെ കടന്നുപിടിച്ച കടയുടമ അറസ്റ്റിൽ. ആലപ്പുഴ കാളാത്ത് വാർഡ് വെളിയിൽ വീട്ടിൽ ഷാജിയെയാണ് (41) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ ബന്ധുക്കൾ സ്ഥാപനം അടിച്ചു തകർത്തു.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് പൂങ്കാവ് ലെവൽക്രോസിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച വസ്ത്രം വാങ്ങാനായി ഒറ്റയ്ക്ക് കടയിലെത്തിയ പെൺകുട്ടിയെ ഷാജി കടന്നുപിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വേഗം പുറത്തിറങ്ങിയ പെൺകുട്ടി വീട്ടിലെത്തി അമ്മയോട് വിവരം പറഞ്ഞു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് അറസ്റ്റ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ