Thursday, 25 May 2017 12.34 PM IST
കാമുകിയെ കഴുത്തിൽ ഷാൾ മുറുക്കികൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
May 20, 2017, 2:16 am
ഹരിപ്പാട്: കാമുകിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് ​അറസ്റ്റ് ചെയ്‌തു. കറ്റാനം ഭരണിക്കാവ് പുത്തൻ പുരയിൽ പടീറ്റതിൽ ഭാനുവിന്റെ മകൾ പുഷ്പകുമാരി ( ലക്ഷമി -44) ആണ് കൊല്ലപ്പെട്ടത്. ഹരിപ്പാട് കുമാരപുരം പൊത്തപ്പളിളി ശാന്താ ഭവനിൽ വേണു (39) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് 7ന് മാധവ ജംഗ്ഷന് സമീപം വാടകവീട്ടിലാണ് സംഭവം.
പൊലീസ് പറയുന്നത് : ഒരാഴ്ച മുൻപാണ് വേണു മാധവ ജംഗ്ഷനിൽ വീട് വാടകയ്ക്ക് എടുത്തത്. മൂന്ന് ദിവസം മുൻപ് ഇരുവരും ഇവിടെ താമസത്തിന് എത്തി. ഇരുവരും വേറെ വിവാഹം കഴിച്ചവരാണ്. പുഷ്പകുമാരിയുടെ ഭർത്താവ് മരണമടഞ്ഞിരുന്നു. സുഹൃത്ത്‌ വഴിയാണ് വേണുവിന് പുഷ്പകുമാരിയുടെ മൊബൈൽ നമ്പർ ലഭിച്ചത്. രണ്ടു മാസം മുൻപ് ഫോണിലൂടെ പരിചയപ്പെട്ട ഇരുവരും പല സ്ഥലങ്ങളിലും ഒരുമിച്ച് താമസിച്ച ശേഷമാണ് ഹരിപ്പാട്ട് എത്തിയത്. പുഷ്പകുമാരിയെ വിവാഹം കഴിക്കാൻ വേണു താല്പര്യം പ്രകടിപ്പിച്ചിരുന്നു. ബുധനാഴ്‌ച പുഷ്പകുമാരിയുടെ ഫോണിൽ വന്ന കാളിനെചൊല്ലി തർക്കം ഉണ്ടായി. വേണു പുഷ്പകുമാരിയുടെ ഫോൺ എറിഞ്ഞുടച്ചു. വഴക്കു തുടർന്നപ്പോൾ പുഷ്പകുമാരി വീട് വിട്ട് പോകാൻ ഒരുങ്ങി. ഇനിയും ഇത്‌ തുടർന്നാൽ താൻ ജീവൻ ഒടുക്കുമെന്ന് പറഞ്ഞ് ഷാൾ കഴുത്തിൽ മുറുകി കാണിക്കുകയും ചെയ്തു. 'നീ ചാകണ്ട ,ഞാൻ കൊല്ലാം' എന്ന് പറഞ്ഞ് വേണു ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് വേണു സുഹൃത്ത് മഹേഷിനെ വിളിക്കുകയും കുറച്ചു മാലിന്യം കുഴിച്ചിടാൻ ഉണ്ടെന്ന് പറഞ്ഞ് കൂട്ടികൊണ്ടു വരികയും ചെയ്തു. ഇവർ വീട്ടിൽ ഇരുന്നു മദ്യപിച്ചു. പിന്നീടാണ് മഹേഷിനെ മൃതദേഹം കാണിക്കുന്നത്. ഭയന്ന മഹേഷ് തൂമ്പ കൊണ്ടു‌വരാമെന്ന് പറഞ്ഞ് മടങ്ങി ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിക്കുകയായിരുന്നു. വേണു മേസ്‌തിരി പണിക്കാരനാണ്.
ഫോറൻസിക് വിദഗ്ധരും, വിരലടയാള വിദഗ്ദ്ധരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എറണാകുളം ഡെപ്യൂട്ടി കമ്മിഷണർ യതീഷ് ചന്ദ്ര, കായംകുളം ഡിവൈ. എസ്. പി അനിൽ ദാസ്, തുടങ്ങിയവർ സ്ഥലത്തെത്തി .
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ