Saturday, 22 July 2017 8.19 AM IST
ചാകര മത്തിയും അയലയും; കടപ്പുറത്തിന് ആഹ്ളാദം .
July 16, 2017, 2:28 am

അമ്പലപ്പുഴ: .മത്തിയും അയലയും കൊണ്ട് കടൽതീരം നിറഞ്ഞു. ഇന്നലെ പറവൂർഗലീലിയാ കടപ്പുറത്ത് മത്സ്യം കൊണ്ട് സമൃദ്ധമായിരുന്നു. ചാകരയിലെ മുന്തിയ ഇനമായ ചെമ്മീൻ ,മത്തി, അയല, വറ്റ തുടങ്ങിയ മത്സ്യങ്ങൾ സുലഭമായി ലഭിച്ചു.വറ്റയും അയലയും ചില വള്ളങ്ങൾക്ക് 200 കുട്ടവരെ ലഭിച്ചു. മായം ചേരാത്ത പച്ച മത്സ്യം കറിക്ക് വാങ്ങാനെത്തിയവർക്കും ചാകരയായിരുന്നു. 100 രൂപ മുടക്കിയാൽ ഒരാഴ്ചക്കുള്ള രുചിയുള്ള മൽസ്യം ലഭിച്ചു.അതേസമയം പാരാ, നന്തൻ തുടങ്ങിയ ചെറു മത്സ്യം ലഭിച്ചവർക്ക് നിരാശയായിരുന്നു മിച്ചം.ആവശ്യക്കാർ ഇല്ലാതിരുന്നതിനാൽ കടലിൽ തന്നെ ഉപേക്ഷിക്കേണ്ടതായി വന്നു.ഇവർക്ക് ഇന്ധനക്കടവും അദ്ധ്യാനവും മിച്ചമായി. ചാകരയുടെ തുടക്കത്തിൽ 10,000 രൂപ വരെ കിട്ടിയിരുന്ന മത്തിക്കും അയലക്കും ഇന്നലെ 2000 രൂപയാണ് കുട്ടയ്ക്ക് ലഭിച്ചത്. രാപ്പകൽ ഭേദമില്ലാതെ കടലിനോട് പൊരുതി മത്സ്യം പിടിച്ചു കൊണ്ടുവരുന്നതൊഴിലാളികളേക്കാൾ ലാഭം കൊയ്യുന്നത് കച്ചവടക്കാരും ഇടനിലക്കാരുമാണെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു. പ്രകൃതി കനിഞ്ഞാൽ വരും ദിനങ്ങളിൽ മത്സ്യലഭ്യത കൂടുമെന്നും ഇവർ പറഞ്ഞു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ