അ​ന​ന്ത സാ​ദ്ധ്യ​ത​ക​ളു​മാ​യി ക​യർ ഭൂ​വ​സ്ത്രം
October 11, 2017, 12:10 am
മഞ്ജു എം. ജോയ്
 അ​ന​ന്ത സാ​ദ്ധ്യ​ത​ക​ളു​മാ​യി ക​യർ ഭൂ​വ​സ്ത്രം

ക​ര​യി​ലേ​ക്ക് ക​ലി​തു​ള്ളി ക​യ​റു​ന്ന ക​ട​ലി​നെ ത​ട​യാൻ പാ​റ​ക്കെ​ട്ടു​ക​ളേ​ക്കാൾ ഉ​ത്ത​മം ക​യർ ഭൂ​വ​സ്ത്ര​മാ​ണെ​ന്ന ക​ണ്ടു​പി​ടി​ത്തം ക​യർ​മേ​ഖ​ല​യി​ലെ നാ​ഴി​ക​ക​ല്ലാ​ണ്. റോ​ഡ് നിർ​മ്മാ​ണം, മൈ​താ​നം രൂ​പ​പ്പെ​ടു​ത്തൽ, കൃ​ഷി​യി​ട​സം​ര​ക്ഷ​ണം എ​ന്നി​വ​യ്ക്കും ക​യർ​ഭൂ​വ​സ്ത്രം അ​നു​യോ​ജ്യ​മാ​ണ്. ക​യർ അ​നു​ബ​ന്ധ ഗ​വേ​ഷ​ണ​സ്ഥാ​പ​ന​ങ്ങൾ​ക്കു​പു​റ​മെ രാ​ജ്യ​ത്തെ വി​വിധ ഐ.​ഐ.​ടി​കൾ, എൻ​ജി​നീ​യ​റിം​ഗ് കോ​ളേ​ജു​കൾ, സർ​വ​ക​ലാ​ശാ​ല​കൾ എ​ന്നി​വി​ട​ങ്ങ​ളിൽ ന​ട​ന്ന പ​ഠ​ന​ങ്ങൾ ഇ​ത് തെ​ളി​യി​ക്കു​ന്നു. കു​ള​ങ്ങ​ളു​ടെ​യും ന​ദി​ക​ളു​ടെ​യും വ​ശ​ങ്ങ​ളിൽ മ​ണ്ണൊ​ലി​പ്പു ത​ട​യു​ന്ന​തി​നാ​ണ് ഇ​ത് ഉ​പ​യോ​ഗി​ക്കു​ക. റോ​ഡ് ദീർ​ഘ​കാ​ലം നി​ല​നിൽ​ക്കു​ന്ന​തി​ന് ക​യർ ഭൂ​വ​സ്ത്രം ഫ​ല​പ്ര​ദ​മാ​ണ്. മ​ണ്ണി​ന് മു​ക​ളിൽ ക​യർ​ഭൂ​വ​സ്ത്രം വി​രി​ച്ച് ടാ​റിം​ഗ് ന​ട​ത്തിയ റോ​ഡി​ന് പ​ത്തു​വർ​ഷം ഈ​ടു​ണ്ടാ​കും.
മ​ല​പ്പു​റ​ത്ത് ന​ട​ന്ന പ​രീ​ക്ഷ​ണം ഇ​ത് സാ​ധൂ​ക​രി​ക്കു​ന്നു. സ്വാ​ഭാ​വിക ക​ടൽ​ത്തീ​രം സം​ര​ക്ഷി​ക്കാൻ ക​യർ​ബാ​ഗു​കൾ ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്ന​തി​ന് ആ​ല​പ്പുഴ മാ​രാ​രി​ക്കു​ളം ക​ടൽ​ത്തീ​രം തെ​ളി​വാ​ണ്. പാ​ട​ങ്ങ​ളു​ടെ ബ​ണ്ട് കെ​ട്ടൽ, പാ​ല​ങ്ങ​ളു​ടെ അ​പ്രോ​ച്ച് നിർ​മ്മാ​ണം എ​ന്നി​വ​യ്ക്ക് ക​രി​ങ്ക​ല്ലി​ന് പ​ക​രം, ക​യർ ഭ​വ​സ്ത്ര​വും ചെ​ളി​യും ചേർ​ത്തു​പ​യോ​ഗി​ച്ചാൽ ഇ​ര​ട്ടി ബ​ല​മു​ണ്ടാ​കും. ദേ​ശീയ ഗ്രാ​മീണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യിൽ ഉൾ​പ്പെ​ടു​ത്തി ത​ദ്ദേശ സ്വ​യം​ഭ​രണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേർ​ന്ന് ഈ സാ​മ്പ​ത്തി​ക​വർ​ഷം ഏ​ഴു കോ​ടി രൂ​പ​യു​ടെ ക​യർ ഭൂ​വ​സ്ത്ര പ​ദ്ധ​തി ന​ട​പ്പാ​ക്കാൻ ക​യർ​ഫെ​ഡ് കർ​മ്മ​പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. മ​റ്റ് മേ​ഖ​ല​ക​ളി​ലാ​യി ഇ​ക്കൊ​ല്ലം 100 കോ​ടി രൂ​പ​യു​ടെ ക​യർ​ഭൂ​വ​സ്ത്രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ് സർ​ക്കാർ പ​ദ്ധ​തി. ഇ​ത് ന​ട​പ്പാ​യാൽ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​കൾ​ക്ക് തൊ​ഴി​ലു​റ​പ്പാ​ക്കാ​നാ​കും.   ആധുനിക കയർ വ്യവസായത്തിന്റെ ശിൽപ്പി
ആധുനിക കയർ വ്യവസായത്തിന്റെ ശിൽപ്പിയായിരുന്നു രവികരുണാകരൻ. യൂറോപ്യൻ കമ്പനികൾ കയ്യടക്കി വച്ചിരുന്ന കയർ വ്യവസായത്തെ ആലപ്പുഴയുടെ സ്വന്തമാക്കി മാറ്റിയത് രവിയുടെ മുത്തച്ഛനായ ആണ്ടിയറ കൃഷ്ണനായിരുന്നു. യു.കെ, യു.എസ്.എ എന്നിവിടങ്ങളിൽ നിന്നായി ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ രവി, 20-ാമത്തെ വയസ്സിൽ അച്ഛൻ കെ.സി. കരുണാകരന്റെ മരണശേഷം ആലപ്പുഴിലെ കയർ കമ്പനികളുടെ ചുമതലയേറ്റെടുത്തു. വില്യം ഗുഡേക്കർ, ആലപ്പി കമ്പനി, കേരളാ ബെയിലേഴ്സ്, കരുണാ ആന്റ് ഉവേദ കാർപ്പറ്റ് കയർ കമ്പനികളുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി. കയർവ്യവസായത്തിന്റ നൂതന സാദ്ധ്യതകൾതേടി ലോകം മുഴുവനും സഞ്ചരിച്ചു. 1968ൽ കേരളത്തിലെ ആദ്യത്തെ യന്ത്രവത്കൃത കയർ ഫാക്ടറിക്ക് തുടക്കമിട്ടു. ഇതിന്റെ തുടർച്ചയായി 1975 ൽ ഏഷ്യയിലെ ഏറ്റവും വലിയ യന്ത്രവത്കൃത കയർ ഫാക്ടറി തമിഴ്നാട്ടിലെ അമ്മാടിവിളയിൽ സ്ഥാപിച്ചു. ഏഷ്യയിലെ ആദ്യത്തെ പി.വി.സി ടഫ് റ്റിംഗ് (പി.വി.സി അടിത്തറയായുള്ള കയർപായകൾ)യൂണിറ്റിന്റെ സ്ഥാപകനും രവിയായിരുന്നു. ഈ രംഗത്ത് രവി അഗ്രഗണ്യനായിരുന്നു. കയറിന്റെ ആധുനികവത്കരണത്തിനായി അദ്ദേഹം ജീവിതം ഉഴിഞ്ഞുവച്ചു. വ്യവസായ രംഗത്തെ സേവനങ്ങൾ കണക്കിലെടുത്ത് 2001 ൽ കേന്ദ്ര സർക്കാർ 'ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്' നൽകി അദ്ദേഹത്തെ ആദരിച്ചു. അന്താരാഷ്ട്രതലത്തിൽ ഇന്ത്യൻ കയർ വ്യവസായത്തിന്റെ മുഖമായിരുന്നു രവികരുണാകരൻ. വിവിധ വിദേശ വ്യവസായ സംഘടനകളിൽ ഉയർന്ന പദവികൾ വഹിച്ചു. 2003 നവംബർ 25ന് ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹം പടുത്തുയർത്തിയ കയർവ്യവസായത്തിന്റെ ശൃംഖല ഭാര്യ ബെറ്റി കരൺ ഏറ്റെടുത്തു. ലോകസഞ്ചാരത്തിനിടയിൽ രവി സ്വന്തമാക്കിയ മനോഹരവസ്തുക്കളെല്ലാം ബെറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ശവക്കോട്ടപ്പാലത്തിന് സമീപം സ്ഥാപിച്ച ആർ.കെ.കെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ