മനുഷ്യന്റെ അദ്ധ്വാനം റോബോട്ടുകളെ ഏൽപ്പിക്കരുത്: കോടിയേരി
January 14, 2018, 10:07 am
കായംകുളം: മനുഷ്യന്റെ അദ്ധ്വാനം റോബോട്ടുകളെ ഏൽപ്പിക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സി.പി.എം ജില്ലാ സമ്മേളനം കായംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപറേറ്റുകൾക്ക് കൊള്ളലാഭം ഉണ്ടാക്കാനാണ് റോബോട്ടുകളുടെ വരവ്. പുതിയ ശാസ്ത്ര യുഗത്തിൽ റോബോട്ടുകളെപ്പറ്റി ചർച്ചകൾ നടക്കുകയും വികസിത രാജ്യങ്ങൾ ഇവ അവതരിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് സി.പി.എം വിമർശനം.
കാർഷിക രംഗത്തെ യന്ത്രവത്കരണത്തിനും കമ്പ്യൂട്ടറിനും എതിരെ നേരത്തേ സി.പി.എം എടുത്ത നിലപാടുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. റോബോട്ടുകൾക്കെതിരെയുള്ള പുതിയ നിലപാടും ഒട്ടേറെ ചർച്ചകൾക്ക് വഴി തുറക്കുമെന്നാണ് കരുതുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ