കൂടുതൽ കാര്യങ്ങൾ പറയാൻ സഖാകൾക്കൊപ്പം : വീരേന്ദ്രകുമാർ
January 14, 2018, 12:15 pm
കായംകുളം: കൂടുതൽ കാര്യങ്ങൾ പറയാൻ ഇനി സഖാക്കൾക്കൊപ്പം ഉണ്ടാകുമെന്ന് ജനതാദൾ (യു) സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാർ പറഞ്ഞു. എനിക്ക് ഇന്ന് സന്തോഷത്തിന്റെ ദിനമാണ്. ഏഴ് കൊല്ലമായി ഞാനും എന്റെ പാർട്ടിയും യു.ഡി.എഫിലായിരുന്നു. അതുവിട്ടുവെന്ന് ഞാൻ പ്രഖ്യാപിച്ചു. കായംകുളത്ത് സി.പി.എം സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കാസർകോട്ട് പോയി താൻ എൽ.ഡി.എഫിന് എതിരായി പ്രസംഗിച്ചിട്ടില്ല. കാരണം എ.കെ.ജി യുടെ മകളെ കല്യാണം കഴിച്ച കരുണാകരനാണ് അവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. കരുണാകരന് വോട്ട് ചെയ്യണ്ടാന്ന് വീരേന്ദ്രകുമാർ പറയില്ല. അത് ഏത് മുന്നണിയായാലും ശരി.
എന്നെ ആദ്യം ഇന്ദിരാഗാന്ധിക്ക് പരിചയപ്പെടുത്തിയത് എ.കെ.ജിയാണ്. അപ്പോൾ അവർ എഴുന്നേറ്റു നിന്നു. എ.കെ.ജി ഇരുന്നശേഷമേ ഇന്ദിരാഗാന്ധി ഇരുന്നുള്ളൂ. ഇപ്പോൾ അഭിപ്രായം പറഞ്ഞവർ എ.കെ.ജിയെപ്പറ്റി പഠിച്ചിട്ടില്ല. തൃത്താലയിലെ താടിവച്ച ചെറുപ്പക്കാരൻ എന്തും പറയാമെന്ന് കരുതരുതെന്നും വീരേന്ദ്രകുമാർ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ