ത്രികോണ മത്സരച്ചൂടിൽ ചെങ്ങന്നൂർ
March 12, 2018, 12:10 am
പി. അഭിലാഷ്
 
ചെ​ങ്ങ​ന്നൂ​രിൽ നി​ന​ച്ചി​രി​ക്കാ​തെ​യെ​ത്തിയ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് മു​ന്ന​ണി​ക​ളിൽ ഉ​ണ്ടാ​ക്കിയ ആ​ശ​ങ്ക​യ്ക്ക് അ​തി​രി​ല്ല. എൽ.​ഡി.​എ​ഫ് തോ​റ്റാൽ ഭ​ര​ണ​ത്തി​ന് പേ​രു​ദോ​ഷം. യു.​ഡി.​എ​ഫ് തോ​റ്റാൽ പ്ര​തി​പ​ക്ഷ പ്ര​വർ​ത്ത​ന​ങ്ങ​ളു​ടെ പോ​രാ​യ്മ. അ​ട്ടി​മ​റി പ്ര​തീ​ക്ഷി​ച്ചു നിൽ​ക്കു​ന്ന എൻ.​ഡി.​എ​ക്ക്  ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പിൽ ല​ഭി​ച്ച വോ​ട്ടി​നേ​ക്കാൾ ഒ​ന്നെ​ങ്കി​ലും കു​റ​ഞ്ഞാൽ സ​മാ​ധാ​നം പ​റ​യാൻ ഏ​റെ വി​യർ​പ്പൊ​ഴു​ക്കേ​ണ്ടി​വ​രും.
സി.​പി.​എം ആ​ല​പ്പുഴ ജി​ല്ലാ സെ​ക്ര​ട്ട​റി കൂ​ടി​യായ സ​ജി ചെ​റി​യാൻ (​സി.​പി.​എം​), അ​ഡ്വ. ഡി. വി​ജ​യ​കു​മാർ (​കോൺ​ഗ്ര​സ്), ബി.​ജെ.​പി ദേ​ശീയ നിർ​വാ​ഹക സ​മി​തി​യം​ഗം അ​ഡ്വ. കെ. ശ്രീ​ധ​രൻ​പി​ള്ള (​ബി.​ജെ.​പി) എ​ന്നി​വർ ത​മ്മി​ലാ​ണ് പ്ര​ധാന മ​ത്സ​രം.  മാ​വേ​ലി​ക്കര നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തിൽ നാ​ലു​ത​വണ വി​ജ​യി​ച്ച ശേ​ഷം, മ​ണ്ഡ​ലം സം​വ​ര​ണ​മാ​യ​പ്പോൾ കാ​യം​ക​ള​ത്തേ​ക്ക് ചു​വ​ട് മാ​റ്റി 2011ൽ സി.​പി.​എം സ്ഥാ​നാർ​ത്ഥി സി.​കെ. സ​ദാ​ശി​വ​നെ​തി​രെ മ​ത്സ​രി​ച്ച് 1,315 വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ട്ട, യു.​ഡി.​എ​ഫ് ജി​ല്ലാ ചെ​യർ​മാൻ കൂ​ടി​യായ എം. മു​ര​ളി​യു​ടെ പേ​രി​നാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ടം മു​തൽ യു.​ഡി.​എ​ഫ് ചേ​രി​യിൽ മുൻ​തൂ​ക്കം. കോൺ​ഗ്ര​സി​ന്റെ സീ​റ്റാ​യ​തു കൊ​ണ്ടും പ്ര​ത്യേ​കി​ച്ച് എ ഗ്രൂ​പ്പി​ന്റെ '​സം​വ​ര​ണം' ആ​യ​തി​നാ​ലും ഉ​മ്മൻ​ചാ​ണ്ടി​യു​ടെ താ​ത്പ​ര്യം എ​ന്താ​യാ​ലും അ​ത് ന​ട​പ്പാ​വാ​നാ​യി​രു​ന്നു സാ​ദ്ധ്യ​ത​യേ​റെ. ചെ​ന്നി​ത്തല പ​ക്ഷ​ത്തി​നും മ​റ്റ് വാ​ശി​യൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.  മു​ര​ളി​യു​ടെ പേ​രി​നു​ത​ന്നെ തു​ട​ക്കം​ മു​തൽ മുൻ​തൂ​ക്കം ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും നാ​ട്ടു​കാ​രൻ കൂ​ടി​യായ അ​ഡ്വ. ഡി. വി​ജ​യ​കു​മാ​റി​ന്റെ പേ​ര് അ​വ​സാന മ​ണി​ക്കൂ​റു​ക​ളിൽ പൊ​ന്തി​വ​രി​ക​യാ​യി​രു​ന്നു.​സി​റ്റിം​ഗ് എം.​എൽ.​എ​യാ​യി​രു​ന്ന കെ.​കെ.​ആ​റി​നെ​പ്പോ​ലെ ജ​ന​കീ​യ​നാ​ണ് വി​ജ​യ​കു​മാ​റും.​മു​മ്പ് പ​ല​ത​വണ ക​പ്പി​നും ചു​ണ്ടി​നു​മി​ട​യിൽ സ്ഥാ​നാർ​ത്ഥി​ത്വം ന​ഷ്ട​മായ വി​ജ​യ​കു​മാ​റി​നെ സ്ഥാ​നാർ​ത്ഥി​യാ​ക്കി​യ​ത് കോൺ​ഗ്ര​സ് അ​ണി​ക​ളിൽ ആ​വേ​ശം വി​ത​ച്ചി​ട്ടു​ണ്ട്.
സി​റ്റിം​ഗ് എം.​എൽ.​എ​യും കോൺ​ഗ്ര​സി​ലെ തി​ള​യ്ക്കു​ന്ന യു​വ​ര​ക്ത​ങ്ങ​ളിൽ പ്ര​ധാ​നി​യു​മാ​യി​രു​ന്ന പി.​സി. വി​ഷ്ണു​നാ​ഥി​നെ ക​ഴി​ഞ്ഞ ത​വണ 7,983 വോ​ട്ടി​നാ​ണ്  സി.​പി.​എ​മ്മി​ലെ കെ.​കെ. രാ​മ​ച​ന്ദ്രൻ​നാ​യർ ചെ​ങ്ങ​ന്നൂ​രിൽ ത​റ​പ​റ്റി​ച്ച​ത്. ജി​ല്ലയൊട്ടാ​കെ അ​റി​യു​ന്ന, നി​റ​ഞ്ഞു​നി​ന്ന ആ​ളാ​യി​രു​ന്നി​ല്ല  രാ​മ​ച​ന്ദ്രൻ നാ​യ​രെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്ന വ്യ​ക്തി​ബ​ന്ധം അ​പാ​ര​മാ​യി​രു​ന്നു.​കെ.​കെ.​ആർ എ​ന്ന ചു​രു​ക്ക​പ്പേ​രിൽ  അ​റി​യ​പ്പെ​ട്ടി​രു​ന്ന രാ​മ​ച​ന്ദ്രൻ നാ​യർ ജ​ന​കീ​യ​നാ​യി​രു​ന്നു​വെ​ന്ന് റി​സൾ​ട്ട് വ​ന്ന​പ്പോൾ​ഏ​വർ​ക്കും ബോ​ദ്ധ്യ​മാ​യി.
കെ.​കെ.​ആ​റി​ന്റെ അ​കാല വേർ​പാ​ടോ​ടെ പിൻ​ഗാ​മി​യാ​യി എൽ.​ഡി.​എ​ഫിൽ തു​ട​ക്കം മു​തൽ പ​റ​ഞ്ഞു​കേ​ട്ട പേ​രാ​യി​രു​ന്നു സ​ജി ചെ​റി​യാ​ന്റേ​ത്. 2006ൽ പി.​സി. വി​ഷ്ണു​നാ​ഥി​നെ​തി​രെ മ​ത്സ​രി​ച്ച സ​ജി​ചെ​റി​യാൻ  5,132 വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ട്ടു.​എ​ന്നാൽ  ക​ഴി​ഞ്ഞ ത​വണ പാർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി​യെ​ന്ന നി​ല​യിൽ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​വർ​ത്ത​ന​ങ്ങൾ​ക്ക് ചു​ക്കാൻ പി​ട​‌ി​ച്ചു. പി.​സി. വി​ഷ്ണു​നാ​ഥി​നെ 7,983 വോ​ട്ടി​ന് തോൽ​പ്പി​ച്ച് കെ.​കെ.​ആ​റി​നെ ജ​യി​പ്പി​ക്കാ​നാ​യ​ത് സ​ജി​യു​ടെ​യും പാർ​ട്ടി​യു​ടെ​യും ആ​ത്മ​വി​ശ്വാ​സം വർ​ദ്ധി​പ്പി​ക്കു​ന്നു​ണ്ട്. സ​ജി ചെ​റി​യാ​ന്റെ സ്വ​ദേ​ശ​മായ ചെ​ങ്ങ​ന്നൂർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന ക​രുണ പെ​യിൻ ആ​ന്റ് പാ​ലി​യേ​റ്റീ​വ് കെ​യർ സൊ​സൈ​റ്റി​യി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​കൾ​ക്കും അ​ഗ​തി​കൾ​ക്കും ദി​വ​സേന ഭ​ക്ഷ​ണ​വും മ​രു​ന്നും എ​ത്തി​ക്കു​ന്നു​ണ്ട്. ചെ​ങ്ങ​ന്നൂ​രു​കാർ​ക്ക് സു​പ​രി​ചി​ത​നാ​ണ് സ​ജി ചെ​റി​യാൻ.
ചെ​ങ്ങ​ന്നൂ​രി​ലെ എൻ.​ഡി.എ സ്ഥാ​നാർ​ത്ഥി​യു​ടെ കാ​ര്യം പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് വി​ജ​യ​സാ​ദ്ധ്യ​ത​യു​‌​ടെ കാ​ര്യ​ത്തിൽ പ​ലർ​ക്കും '​കൺ​ഫ്യൂ​ഷൻ'ഉ​ണ്ടാ​വു​ന്ന​ത്. 2016ൽ  എൻ.​ഡി.എ സ്ഥാ​നാർ​ത്ഥി​യാ​യി​രു​ന്ന അ​ഡ്വ. ശ്രീ​ധ​രൻ​പി​ള്ള​യ്ക്ക് ല​ഭി​ച്ച​ത് 42,682 വോ​ട്ട്.  ജ​യി​ച്ച കെ.​കെ.​ആ​റും ശ്രീ​ധ​രൻ പി​ള്ള​യും ത​മ്മി​ലു​ള്ള വോ​ട്ടി​ന്റെ അ​ന്ത​രം 10,198 മാ​ത്രം. ര​ണ്ടാം സ്ഥാ​ന​ത്ത് വ​ന്ന പി.​സി. വി​ഷ്ണു​നാ​ഥും പി​ള്ള​യു​മാ​യു​ള്ള വോ​ട്ട് വ്യ​ത്യാ​സം വെ​റും 2,215 വോ​ട്ടും. ഇ​ക്കു​റി ശ്രീ​ധ​രൻ​പി​ള്ള​യെ എൻ.​ഡി.എ വീ​ണ്ടും സ്ഥാ​നാർ​ത്ഥി ആ​ക്കി​യ​തിൽ അ​ദ്ഭു​ത​മി​ല്ല.  പ​ക്ഷേ, മ​റ്റൊ​രു കാ​ര്യം ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട​തു​ണ്ട്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പിൽ എൻ.​ഡി.​എ​ക്കൊ​പ്പം ബി.​ഡി.​ജെ.​എ​സ് നി​ല​കൊ​ണ്ടി​രു​ന്നു. 42,682 വോ​ട്ടാ​ണ് എൻ.​ഡി.എ സ്ഥാ​നാർ​ത്ഥി ശ്രീ​ധ​രൻ​പി​ള്ള നേ​ടി​യ​ത്. 2011​ലെ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പിൽ ബി.​ജെ.​പി​യി​ലെ ബി. രാ​ധാ​കൃ​ഷ്ണ​മേ​നോ​ന് 6,062 വോ​ട്ട് മാ​ത്ര​മാ​ണ് ല​ഭി​ച്ച​തെ​ന്നോർ​ക്കു​മ്പോൾ (4.84 ശ​ത​മാ​നം) ബി.​ഡി.​ജെ.​എ​സി​ന്റെ സ്വാ​ധീ​നം അ​വ​ഗ​ണി​ക്കാ​നാ​വി​ല്ല.
ചെ​ങ്ങ​ന്നൂ​രിൽ ക​ഴി​ഞ്ഞ 15 ത​വണ ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പിൽ ഏ​ഴു ത​വ​ണ​യും കോൺ​ഗ്ര​സ് ആ​ണ് വി​ജ​യി​ച്ച​ത്. 1956ൽ അ​വി​ഭ​ക്ത ക​മ്മ്യൂ​ണി​സ്റ്റ് പാർ​ട്ടി​യി​ലെ കെ. ശ​ങ്ക​ര​നാ​രാ​യ​ണ​നും 67, 70 വർ​ഷ​ങ്ങ​ളിൽ സി.​പി.​എ​മ്മി​ലെ പു​രു​ഷോ​ത്ത​മൻ പി​ള്ള​യും വി​ജ​യി​ച്ചു. യു.​ഡി.​എ​ഫി​ന്റെ ഭാ​ഗ​മാ​യി​രു​ന്ന എൻ.​ഡി.​പി 77, 80, 82 വർ​ഷ​ങ്ങ​ളിൽ ചെ​ങ്ങ​ന്നൂ​രിൽ വി​ജ​യി​ച്ചി​ട്ടു​ണ്ട്. 87ൽ സോ​ഷ്യ​ലി​സ്റ്റ് കോൺ​ഗ്ര​സി​ലെ മാ​മ്മൻ ഐ​പ് ആ​യി​രു​ന്നു വി​ജ​യി. ശോ​ഭ​നാ ജോർ​ജി​ലൂ​ടെ 1991ൽ മ​ണ്ഡ​ലം പി​ടി​ച്ച കോൺ​ഗ്ര​സ് അ​ഞ്ചു തി​ര​ഞ്ഞെ​ടു​പ്പു​ക​ളിൽ വി​ജ​യം മാ​റ്റാർ​ക്കും വി​ട്ടു​കൊ​ടു​ത്തി​ല്ല. ക​ണ​ക്കി​ലെ ക​ളി​ക​ളും ദേ​ശീയ രാ​ഷ്ട്രീ​യ​ത്തി​ലെ മാ​റ്റ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ക്കു​മ്പോൾ ചെ​ങ്ങ​ന്നൂർ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​മെ​ന്ന​തിൽ ര​ണ്ടു​പ​ക്ഷ​മി​ല്ല.
ചെ​ങ്ങ​ന്നൂർ മ​ണ്ഡ​ല​ത്തി​ലെ മു​ള​ക്കു​ഴ​യാ​ണ് സ​ജി ചെ​റി​യാ​ന്റെ നാ​ട്. വി​ജ​യ​കു​മാ​റി​ന്റേ​ത് അ​ധി​കം അ​ക​ലെ​യ​ല്ലാ​ത്ത പു​ലി​യൂർ. ശ്രീ​ധ​രൻ​പി​ള്ള​യു​ടേ​ത് വെൺ​മ​ണി​യും. നാ​ട്ടു​കാ​രായ മൂ​ന്നു​പേർ ഏ​റ്റു​മു​ട്ടു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ഈ തി​ര​ഞ്ഞെ​ടു​പ്പി​നു​ണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ