കളിയാക്കേണ്ട, കുട്ടിത്തേവാങ്ക് തന്നെ.....
March 14, 2018, 1:26 am
ബിജു പി. വിജയൻ
കായംകുളം: എടാ കുട്ടിത്തേവാങ്കേ... എന്ന് പലരെയും കളിയാക്കി വിളിച്ചിട്ടുണ്ടാകും. എന്നാൽ ഇവനെ നേരിട്ട് കണ്ടിട്ടുണ്ടോ? മനുഷ്യരുടെ പരിഹാസം ഏറെ കേട്ട കുട്ടിത്തേവാങ്ക് ഇന്നലെ ഓച്ചിറയിലെ മാനസിയിൽ അതിഥിയായി എത്തി.
വീട്ടിലെ റെമ്പുട്ടാൻ മരത്തിൽ വന്നിരുന്ന കുഞ്ഞു തേവാങ്കിനെ നെറ്റുകൊണ്ടുള്ള കൂട്ടിലാക്കി ഓമനിക്കുകയാണ് പെരുമന അർക്കേഡിൽ കാർത്തിക ബ്യൂട്ടി വേൾഡ് നടത്തുന്ന വീട്ടുകാരി ജൂലി. ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.
വംശനാശ ഭീഷണി നേരിടുന്ന കുട്ടിത്തേവാങ്ക് ചോല വനങ്ങളിലാണ് കാണപ്പെടുന്നത്. വലിപ്പം കുറഞ്ഞ ഒരു വാനര ജീവിയെന്ന് വിക്കി പീഡിയ വിശേഷിപ്പിക്കുന്നു (ഇംഗ്ലീഷ് നാമം: Slender Loris, ശാസ്ത്രീയ നാമം: Loris lyddekerianus). രാത്രി കാലത്തു മാത്രം ആഹാരം തേടിയിറങ്ങും. പകൽ ഇരുണ്ട പ്രദേശത്ത് മരത്തിൽ ഒളിച്ചുകഴിയും. വലിയ ഉണ്ടക്കണ്ണുകളും മെലിഞ്ഞ കൈകാലുകളും സവിശേഷതകൾ. രോമങ്ങൾ നിറഞ്ഞ ശരീരം ഇരുണ്ട പട്ടു പോലെ. മുന്നിലേക്ക് തുറിച്ചു നോക്കുന്ന ഉണ്ടക്കണ്ണുകൾ ആരിലും കൗതുകമുളവാക്കും. ജൂലി കൊടുക്കുന്ന പഴങ്ങളും കഴിച്ച് കൂട്ടിൽ അടങ്ങിയിരിക്കുന്ന അപൂർവ അതിഥിയെ കാണാൻ നിരവധി പേർ എത്തുന്നുണ്ട്. വനങ്ങൾ ഏറെയുള്ള പുനലൂർ, തെന്മല ഭാഗങ്ങളിൽ നിന്ന് ഏതെങ്കിലും വാഹനത്തിൽ കടന്നുകൂടി വന്നതാകാം ഈ കുഞ്ഞ് തേവാങ്ക്.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ