രാമകൃഷ്ണന്റെ ഐശ്വര്യം പ്രിയ റെഡ് ലേഡി
May 14, 2018, 12:05 am
പീയുഷ് ചാരുംമൂട്
ചാരുംമൂട് : ഒരു ഒന്നൊന്നര സംഭവമാണ് റെഡ് ലേഡി. മുഴുവൻ പേര് റെഡ് ലേഡി പപ്പായ. ആള് രോഗങ്ങളെ ചെറുത്ത് തോൽപ്പിക്കും. റെഡ് ലേഡി പപ്പായ കൃഷിയിൽ രാജാവാണ് ചാരുംമൂട് വേടരപ്ലാവ് ശാന്തി ഭവനത്തിൽ രാമകൃഷ്ണൻ. 30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ തിരികെയെത്തി കർഷകനായി മാറിയ രാമകൃഷ്ണന്‌ 10 എക്കറിലാണ് കൃഷി. ഇതിൽ ആയിരത്തിലധികം റെഡ് ലേഡി പപ്പായ. ശാസ്ത്രീയമായാണ് രാമകൃഷ്ണന്റെ ശാന്തി എസ്റ്റേറ്റിലെ കൃഷി രീതി. വൈറ്റമിൻ എ കൊണ്ട് സമൃദ്ധമാണ് റെഡ് ലേഡി പപ്പായ. ഉള്ളിലെ കടും ചുവപ്പ് നിറമാണ് റെഡ് ലേഡി എന്ന വിളിപ്പേരിന് കാരണം. കോപ്പർ , മഗ്‌നീഷ്യം , ഫൈബർ എന്നിവയിലും സമ്പന്നം. പ്രമേഹം , കാൻസർ , ആസ്തമ ,ഹൃദയ സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാനും കഴിയുമെന്ന് രാമകൃഷ്ണൻ സാക്ഷ്യപ്പെടുത്തുന്നു. റെഡ് ലേഡി പപ്പായയുടെ തൈ മറ്റു കർഷകർക്കായി ഉത്പാദിപ്പിച്ചു നൽകുന്നുമുണ്ട്. ഏഴ് മാസം കൊണ്ട് വിളവെടുക്കാൻ കഴിയും. വിപണിയിൽ ഏറെ പ്രിയങ്കരവും. കിലോയ്ക്ക് 35 മുതൽ 40 രൂപ വരെയാണ് വില. രണ്ടായിരത്തിലധികം വിവിധ ഇനം വാഴകളും തോട്ടത്തിലുണ്ട്. റബർ , തെങ്ങ് , കമുക്, കുരുമുളക്, ജാതി, മഞ്ഞൾ കൃഷി , മുട്ടക്കോഴി ഫാം 30 പശുക്കളുമായി ഗോശാല എന്നിവയുമുണ്ട് . ഗൾഫിൽ 40 തൊഴിലാളികൾക്ക് ഉപജീവന മാർഗം നൽകിയ രാമകൃഷ്ണൻ ഇപ്പോൾ 20 കുടുംബങ്ങൾക്ക് ആശ്രയമാകുന്നു.

കേടുകൂടാതെ ദിവസങ്ങൾ
എറെ ദിവസം റെഡ് ലേഡി പപ്പായ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും. ഒരു മരത്തിൽ നിന്ന് 25 മുതൽ 30 കിലോ വരെ വിളവെടുക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ