കലഹം തീർന്നു- ഹൗസ് ബോട്ട് തൊഴിലാളികൾക്ക് 12,000 രൂപ മാസവേതനം
June 13, 2018, 1:51 am
ആലപ്പുഴ : ആലപ്പുഴയിലെ ഹൗസ് ബോട്ട് ജീവനക്കാരുടെ വേതന വർദ്ധനയെച്ചൊല്ലി ഉടമകളും തൊഴിലാളി സംഘടനകളും തമ്മിലുണ്ടായ കലഹം പരിഹരിച്ചു. തൊഴിലാളികൾക്ക് 12,000 രൂപ മാസവേതനവും ഒരു സവാരിക്ക് 290 രൂപ ബാറ്റയും നൽകാൻ തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഹൗസ്‌ ബോട്ട് ഉടമകളും തൊഴിലാളി യൂണിയൻ നേതാക്കളും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമായി.
ഉടമകളുടെ ആറ് സംഘടനകളിൽ ഒരു സംഘടനയുമായി സി.ഐ.ടി.യു, ബി.എം.എസ് നേതാക്കൾ കഴിഞ്ഞ മാസം നടത്തിയ ചർച്ചയിൽ ഇതേ നിരക്കിലെ വർദ്ധനയ്ക്ക് ധാരണയായിരുന്നു. പക്ഷേ, അഞ്ച് സംഘടനകൾ ഇത് അംഗീകരിച്ചിരുന്നില്ല. ഇതോടെ ഭൂരിഭാഗം ഹൗസ് ബോട്ടുകളിലും ജീവനക്കാർ ജോലിക്ക് എത്താതിരുന്നതിനാൽ മേഖല പ്രതിസന്ധിയിലായി. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഉടമകളും ഇതിനിടെ സമരം ആരംഭിച്ചിരുന്നു. ഇതോടെയാണ് മന്ത്രി ചർച്ചയ്ക്ക് വിളിച്ചത്. വർദ്ധന അംഗീകരിക്കണമെന്ന നിലപാടിൽ മന്ത്രി ഉറച്ചുനിന്നതോടെയാണ് പരിഹാരമായത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ