അഭിമന്യു വധം: 2 എസ്.ഡി.പി.ഐ നേതാക്കൾ കസ്റ്റഡിയിൽ
July 13, 2018, 1:16 am
പൂച്ചാക്കൽ: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ വധത്തിൽ പൂച്ചാക്കൽ വടുതലയിൽ നിന്ന് രണ്ടു എസ്.ഡി.പി.ഐ നേതാക്കളെ പൊലീസ് പിടികൂടി. എസ്.ഡി.പി.ഐ ജില്ലാസെക്രട്ടറി പാണാവള്ളി മഠത്തിപ്പറമ്പിൽ ഷിറാസ് സലിം, അരൂക്കുറ്റി പഞ്ചായത്ത് തെക്കേപുന്നപ്പള്ളിയിൽ ഷാജഹാൻ എന്നിവരാണ് കസ്റ്റഡിയിലായത്. ഇവർ കുറ്റകൃത്യങ്ങൾ നടപ്പാക്കുന്നതിന്റെയും കായിക പരിശീലനത്തിന്റെയും പ്രധാന ചുമതലക്കാരാണെന്ന് പൊലീസ് പറഞ്ഞു. ഒന്നാം പ്രതി മുഹമ്മദുമായും മുഹമ്മദിന്റെ പിതാവ് ഇബ്രാഹിം മൗലവിയുമായും ഇവർക്ക് അടുത്ത ബന്ധമുണ്ട്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് ഇരുവരെയും പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ബുധനാഴ്ച വൈകിട്ടാണ് ഇരുവരെയും പൂച്ചാക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്‌. ജില്ലാ പൊലീസ് ചീഫിന്റെ സാന്നിദ്ധ്യത്തിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസിൽ ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഷിറാസ് സലിം പൂച്ചാക്കലിൽ ആധുനിക രീതിയിലുള്ള ലബോറട്ടറി നടത്തുന്നു. ഷാജഹാൻ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അരൂക്കുറ്റി പഞ്ചായത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഷിറാസിന്റെ വടുതലയിലെയും തൃച്ചാറ്റുകുളത്തെയും ലബോറട്ടറികളിൽ പൊലീസ് റെയ്ഡ് നടത്തി. മതവിദ്വേഷം പരത്തുന്ന ലഘുലേഖകൾ, ലാപ്ടോപ്പ്, സി.ഡികൾ തുടങ്ങിയവ പിടിച്ചെടുത്തു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ