ആഘോഷം ഒഴിവാക്കി വെള്ളാപ്പള്ളിക്ക് 82-ാം പിറന്നാൾ
September 15, 2018, 12:41 am
ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് 82-ാം പിറന്നാൾ ദിനത്തിൽ ആയിരങ്ങൾ ആശംസ നേർന്നു. രാവിലെ മുതൽ മന്ത്രിമാരും എം.പിമാരും എം.എൽ.എമാരും രാഷ്ട്രീയ സാമൂഹിക രംഗത്തെ മറ്റ് പ്രമുഖരും ഫോണിൽ ആശംസ അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേർ ആശംസ അറിയിച്ചു.
യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും ഭാരവാഹികൾ, വിവിധ യൂണിയനുകളിലെ നേതാക്കൾ, ശാഖാപ്രവർത്തകർ തുടങ്ങിയവർ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി ബൊക്കെ നൽകിയും പൊന്നാട അണിയിച്ചും ആശംസ നേർന്നു. കണിച്ചുകുളങ്ങര ദേവസ്വം ഭാരവാഹികൾ, സ്കൂളിലെ ജീവനക്കാർ, ആർ.ഡി.സി ഭാരവാഹികൾ, വിവിധ എസ്.എൻ കോളേജുകളിലെ ജീവനക്കാർ എന്നിവരുമെത്തി. കേരളകൗമുദിക്ക് വേണ്ടി ആലപ്പുഴ യൂണിറ്റ് ചീഫ് സി.പി. സുരേന്ദ്രൻ പൊന്നാട അണിയിച്ചു,
പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷം ഒഴിവാക്കിയായിരുന്നു പിറന്നാൾ ചടങ്ങുകൾ. രാവിലെ 11 മണിയോടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും എസ്.എൻ.ഡി.പി യോഗം നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേർന്ന് പിറന്നാൾ കേക്ക് മുറിച്ചു. മകൻ തുഷാർ വെള്ളാപ്പള്ളി, മകൾ വന്ദന, മരുമക്കളായ ആശ തുഷാർ, ശ്രീകുമാർ എന്നിവരും പങ്കെടുത്തു.
വെള്ളാപ്പള്ളിയുടെ ജന്മദിനത്തിന് കുട്ടനാട് കണ്ണാടി സ്വദേശി പി.ജെ. മാത്യുവാണ് വർഷങ്ങളായി കേക്ക് എത്തിക്കുന്നത്. ബുധനാഴ്ച വൈകിട്ടോടെ ആരംഭിച്ച പൂജാ ചടങ്ങുകൾ ഇന്നലെ വൈകിട്ട് സമാപിച്ചു. ആചാര്യൻ എൻ. നാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു പൂജ. വൈകിട്ട് കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ വഴിപാടുകൾ നടത്തി. വസതിയിലെത്തിയ മുഴവൻ പേർക്കും പിറന്നാൾ സദ്യയും നൽകി.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ