Sunday, 22 October 2017 11.49 AM IST
എന്തിനിങ്ങനെ ഒരു ഡെയിലി ബുള്ളറ്റിൻ ?
December 11, 2016, 12:05 am
വി. ശശികുമാർ

ബുള്ളറ്റിൻ എന്തിന് എങ്ങനെ എന്ന് അറിയാത്തവരാണോ ഇങ്ങനെ ഒരു ബുള്ളറ്റിൻ ഇറക്കുന്നത്.
കൈ പുസ്തകത്തിൽ വന്നത് മാറ്റി എഴുതി അറിയിച്ചു ഒരു ഡ്യൂപ്ലിക്കേഷന്റെ ആവശ്യ മുണ്ടോ?
ബുള്ളറ്റിൻ ആനുകാലിക പ്രസിദ്ധീകരണ ലേഖനമാക്കണോ?
ഇതിൽ വന്നിരിക്കുന്നതെല്ലാം ആ രീതിയിലുള്ളതായി പോയി.
കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനം എന്നൊരു ലേഖനമുണ്ട്
അത് കണ്ടപ്പോൾ തോന്നി .കെ ആർ മോഹനനും ,വി കെ ജോസഫുമാണ് ഇത് തുടങ്ങിയതെന്ന് .
1991 മുൻപേ തുടങ്ങിയതാണിത്.എന്ന് എഡിറ്ററെ ഓർമിപ്പിക്കട്ടെ
അതായിരുന്നു ഇതിന്റെ സുവർണകാലം.
സത്യ ജിത് റേയാണ് തുടങ്ങിയത്.
(അടുത്ത ദിവസം ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ പറ്റി ഒരു പുസ്‌തകം ഇറങ്ങിയിരുന്നു.)
ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ പറ്റി ഇത്തരം ഒരു കുറിപ്പും ചിത്രവും കൊടുത്താൽ പ്രവർത്തിക്കുന്ന പലരും മാറി പ്പോകും.
ഒരിക്കൽ വളർത്തിയവർ പരിതപിക്കയും ചെയ്യും.
ചരിത്രം മറക്കരുതേ എഡിറ്ററേ
ഫെസ്റ്റിവൽ തിരക്കിൽ ഓടി നടക്കുമ്പോൾ ഇത്തരം ലേഖനങ്ങൾ വായിക്കാൻ നേരമില്ല.
ബുള്ളറ്റിനാണ് ആവശ്യം
ബുള്ളറ്റിനിൽ എന്ത് കൊടുക്കണം എങ്ങനെ കൊടുക്കണം എന്നത് പുനർ ചിന്തനം നടത്തിയാൽ കൊള്ളാം
.ഫെസ്റ്റിവൽ വിലയിരുത്തേണ്ടത് ആൾക്കൂട്ടത്തെ കാണിച്ചല്ല .മറിച്ചു നല്ല ചിത്രങ്ങൾ കാണികൾക്കു സൗകര്യപ്രദമായിരുന്നു കാണാൻ അവസരമുണ്ടാക്കി കൊണ്ട് വേണം നടത്തേണ്ടത്.
മുൻവർഷങ്ങളിൽ സ്ഥിരമായി പാസ് ലഭിച്ചവർക്ക് ഈ വ‌ർഷം പാസ് ലഭിച്ചില്ല
സ്ഥിരം കാഴ്ചക്കാർക്ക് കാണാൻ അവസരം ലഭിക്കാതെ ഓരോ വർഷവും കുറെ പുതിയവർ കണ്ടു പോകുന്നു.
കാഴ്ചയുടെ സംസ്കാരം നിലനിർത്തേണ്ടത് സ്ഥിരം പ്രേക്ഷകരോ വന്നു പോകുന്നവരോ?
രാഷ്ട്രീയക്കാരനായ മന്ത്രിക്കു വേണ്ടത് ആൾക്കൂട്ടത്തെ ആവാം.
അവർക്കാവേശം ആൾകൂട്ടമാകാം.
ഒരു മണിക്കൂർ വെയിലും കൊണ്ട് ക്യൂ നിൽകുമ്പോൾ ആവേശം പോകും.
പിന്നെ വേണ്ട എന്ന് കരുതി മടങ്ങി പോകും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ