Sunday, 22 October 2017 11.48 AM IST
ഇങ്ങനെയായാൽ തിയറ്ററിൽ എങ്ങനെ കയറും?
December 14, 2016, 12:20 am
എം.ഡി.മോഹൻദാസ്,വക്കം
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഇരുപത്തിയൊന്നാമത് എഡിഷനാണല്ലോ ഇപ്പോൾ നടക്കുന്നത്.കഴിഞ്ഞ ഇരുപതിലും പ്രതിനിധിയായി പങ്കെടുത്ത ഒരാളാണ് ഇതെഴുതുന്നത്.ഇത്തവണ തിയറ്ററുകളിൽ പലതിലും കയറാൻ പറ്റാത്ത അവസ്ഥയാണ്.ഞാനൊരു സീനിയർ സിറ്റിസണാണ്.ടാഗോറിൽ കഴിഞ്ഞ ദിവസം ക്യൂ നിന്നിട്ട് ഒടുവിൽ തിയറ്ററിൽ കയറാൻ പറ്റിയില്ല.സീനിയർ സിറ്റിസൺമാർക്ക് യാതൊരു പരിഗണനയുമില്ല.9000 സീറ്റും വച്ച് 16000 പാസ്സുകൊടുത്ത് ഇത് ജനകീയ മേളയെന്ന് പറഞ്ഞു നടന്നിട്ട് എന്തുകാര്യം?മറ്റൊരു കാര്യം യുവതലമുറ തിയറ്ററുകളിൽ ഇടിച്ചു കയറ്റുന്നുണ്ട്.നല്ല കാര്യം.പക്ഷെ മിന്നാമിനുങ്ങുപോലെ മൊബൈലുകൾ തിയറ്ററുകൾക്കകത്ത് വെളിച്ചം പരത്തിക്കൊണ്ടിരിക്കും.സ്ക്രീനിലേക്ക് നോക്കാതെ മൊബൈലിൽ കുത്തിക്കൊണ്ടിരിക്കുകയാണ്.വാട്ട്സാപ്പ് ചെയ്യുന്നതായിരിക്കാം.സിനിമ കാണാനെത്തുന്നവർക്ക് എത്രമാത്രം തടസ്സമാണിതെന്ന് പറയേണ്ടതില്ലല്ലോ.അതുപോലെ വോളന്റിയർമാരായി നിൽക്കുന്നവരുടെ അഹങ്കാരം സഹിക്കാൻ വയ്യ.ഇതിനൊക്കെ പരിഹാരം കണ്ടില്ലെങ്കിൽ മേളയുടെ പകിട്ടുപോകുമെന്നതിൽ തർക്കം വേണ്ട.ദേശീയഗാനം ആലപിക്കുന്നതിനെ എതിർക്കുന്നവരോട് ഒരു വാക്ക്.ഉറക്കമിളച്ചിരുന്ന് ലോകക്കപ്പ് ഫുട്ബോൾ മത്സരവും,ഒളിമ്പിക്സുമൊക്കെ നിങ്ങളിൽ പലരും കാണാറ്റുണ്ടല്ലോ.ഈ വേളയിൽ ഓരോ രാജ്യങ്ങളുടെയും ദേശീയഗാനങ്ങൾ മുഴങ്ങാറുണ്ട്.അപ്പോൾ എത്ര ആത്മാഭിമാനത്തോടെയാണ് ആ കായിക താരങ്ങൾ നിൽക്കുന്നതെന്ന് കണ്ടിട്ടുണ്ടോ?നമ്മുടെ ദേശീയഗാനമല്ലെ,രണ്ടുമിനിറ്റ് എഴുന്നേറ്റു നിന്നതുകൊണ്ട് എന്താണ് പ്രശ്നം?.എനിക്കു തോന്നുന്നു പബ്ളിസിറ്റി പിടിച്ചുപറ്റാൻ വേണ്ടി ചിലർ മനപ്പൂർവ്വം സൃഷ്ടിക്കുന്ന വിവാദങ്ങളാണിതൊക്കെയെന്നാണ്.വാർത്താ ചാനലുകളും പത്രങ്ങളും ഈ അധികപ്രസംഗത്തെ അവഗണിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു.
---എം.ഡി.മോഹൻദാസ് ,വക്കം


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ