Thursday, 20 July 2017 6.09 PM IST
ഷി ടാക്സികളും ഇങ്ങനെയായാൽ
December 16, 2016, 12:15 am
കഴിഞ്ഞ ചൊവ്വാഴ്ച ഞാൻ ഷി ടാക്സിയിൽ ഒരു യാത്ര ചെയ്തു. കഷ്ടിച്ച് 18 കിലോമീറ്റർ ദൂരം യാത്ര ചെയ്തതിനും ഏകദേശം ഒരു മണിക്കൂർ വെയിറ്റിംഗിനും കൂടി എനിക്ക് കൊടുക്കേണ്ടിവന്നത് 660 രൂപ!! രണ്ട് ആഴ്ചമുമ്പ് ഇതേ യാത്ര ചെയ്തതിന് മറ്റൊരു ടാക്സി വാങ്ങിയത് 290 രൂപ മാത്രം. ഈ ഭീമമായ ചാർജിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ ഷി ടാക്സി ഓഫീസിൽ നിന്നു കിട്ടിയ മറുപടി ഇതായിരുന്നു. അവരുടെ വാഹനം 13 കിലോമീറ്റർ ദൂരത്തു നിന്നാണ് വരുന്നത്. തിരിച്ച് അവിടെ എത്തുകയും വേണം. അതായത് 18 കിലോമീറ്റർ യാത്രചെയ്ത ഞാൻ 44 കിലോമീറ്റർ യാത്രചെയ്തതായി കണക്കാക്കി അതനുസരിച്ചുള്ള കൂലി കൊടുക്കണം. ഈ അന്യായവും സത്യസന്ധവുമല്ലാത്ത ബില്ലിംഗ് സമ്പ്രദായം നടപ്പാക്കി യാത്രക്കാരെ കൊള്ളയടിക്കുന്നത് പലരും അറിയുന്നില്ല. ഷി ടാക്സിയുടെ സേവനം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യാത്രക്കാർ ഇക്കാര്യത്തിൽ ജാഗ്രതകാട്ടണം. നല്ല രീതിയിൽ ആദ്യമൊക്കെ പ്രവർത്തിച്ചിരുന്ന ഈ സംരംഭം ഇങ്ങനെ പാളം തെറ്റി പോകുന്നത് കഷ്ടമാണ്.

എം. രതി
തമ്പുരാൻ നട
കുളത്തൂർ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ