കനിവിന്റെ നീരിനായി ദേവൻമാരും
January 10, 2017, 12:10 am
മനുഷ്യന്റെ കനിവിനായി ദൈവങ്ങൾ കൂപ്പു കൈയോടെ കേഴുന്ന ദൃശ്യം കാണുമ്പോൾ ഏതൊരു മനുഷ്യന്റെയും കരളലിയും.അത്തരത്തിലൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം പാലക്കാടു ജില്ലയിൽ ചിറ്റൂർതാലുക്കിലെ കൊല്ലങ്കോട് പുലിക്കോട് അയ്യപ്പക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ചുണ്ടായത് .ക്ഷേത്രത്തിലെ ഉത്സവം ഡിസംബർ 29 നു കൊടിയേറി ജനുവരി ഏഴിനു ആറാട്ടോടെ സമാപിച്ചു.പരമ്പരാഗതമായ ആചാരമനുസരിച്ചു ഭഗവാന്റെ ആറാട്ട് നടക്കേണ്ടത് ഭാരതപ്പുഴയുടെ കൈവഴിയായ ഗായത്രിപ്പുഴയിലാണ് .ആനമലയിൽ നിന്നും ഉത്ഭവിക്കുന്ന ഗായത്രിപ്പുഴ കൊല്ലങ്കോട് ,നെന്മാറ ,ആലത്തൂർ ,പഴയന്നൂർ എന്നിവടങ്ങളിലൂടെ ഒഴുകി മയ്യന്നൂരുവെച്ചു ഭാരതപ്പുഴയിൽ ചേരുന്നു .അസഹ്യമായ ചൂടും ,പ്രകൃതിക്കുമേലുള്ള അമിതമായ ആക്രമണവും ഗായത്രിപ്പുഴയെ മരുഭൂമിയാക്കി മാറ്റി ഉത്സവം കൊടിയേറിയൽ ആറാട്ട് നടത്താതിരിക്കാനുമാവില്ല .എന്നാൽ ഭഗവാന് നീരാടാനുള്ള വെള്ളമൊട്ടില്ലതാനും .അവസാനം ഗായത്രിപ്പുഴയുടെ തീരത്തു ഒരു ചെമ്പുവട്ട (ചെമ്പു വാർപ്പ് -വലിയ അരിവെക്കുന്നു പാത്രം) വെച്ച് അതിൽ വെള്ളം നിറച്ചു .മറ്റു ഗത്യന്തരമില്ലാതെ വന്നപ്പോൾ മേൽശാന്തി വിഷ്ണു നമ്പൂതിരി കൂപ്പുകൈകളോടെ ആ വട്ടയിൽ കയറി, ആദ്യം തലനച്ചു , പിന്നെ വർഷങ്ങളോളം മനസിൽ ചേർത്തുവെച്ചിരുന്ന തന്റെ ഉപാസനാമൂർത്തിയായ ഭഗവാനെ വിറയാർന്ന കൈകളോടെ ആ വട്ടയിലെ വെള്ളത്തിൽ നനച്ചെടുത്തു .ഓരോ ദേവന്മാരും ദേശത്തിന്റെ അധിപന്മാരാണെന്നാണ് സങ്കൽപം ,ആ ദേവന്മാർ മനുഷ്യന്റെ അമിത ചൂഷണം കാരണം വറ്റിവരണ്ട പുഴയുടെ മുന്നിൽ അറിയാതെ തേങ്ങിപ്പോയ ഒരു കാഴ്ചയായിരുന്നു അത് .ഇതുകണ്ടുനിന്ന ദേശവാസികളുടെ കണ്ണിലും ദുഖത്തിന്റെ കരിനിഴൽ പടർന്നു .ആണ്ടിലൊരിക്കൽ നടത്തുന്ന നീരാട്ടുപോലെയും ചെമ്പുവട്ടയിൽ നടത്തേണ്ടി വരുന്ന ആ ദേവന്റെ തേങ്ങൽ അവിടെ അന്തിരീക്ഷത്തിൽ മുഴങ്ങിയത് പോലെയായി പിന്നീടുള്ള ചടങ്ങുകൾ .അടുത്തതലമുറക്കായി മാത്രമല്ല .വരുംകാല ഉത്സവങ്ങൾക്കായിപ്പോലും ,വിശ്വാസപ്രമാണങ്ങൾ നിൽക്കാനായിട്ടുപോലും ,നമ്മുടെ പുഴകളുടെയും ,ജലസ്രോതസുകളുടെയും രോദനം നാം കേട്ടേമതിയാകൂ .ഗായത്രിപ്പുഴയുടെ കടവിൽ കേട്ടത് ഒറ്റപ്പെട്ട ഒരു രോദനമല്ല ,മറിച് വരുംകാല കേരളത്തിനെ ,കാത്തിരിക്കുന്ന ജലദൗർലഭ്യത്തിന്റെ സൂചനകൂടിയാണ് .

പ്രസാദ്‌ (9847131113)
ശാസ്ത്ര സാഹിത്യ പരിഷത്
തിരുവനന്തപുരം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ