ഇലവുന്തിട്ട മൂലൂർ സ്മാരകവും രാഷ്ട്രീയ നുണകളും
January 16, 2017, 12:05 am
മൂലൂർ സ്മാരകം രാഷ്ട്രീയക്കളിയിൽ ചലനമറ്റു എന്ന കേരളകൗമുദി വാർത്ത വായിച്ചു. മൂലൂരിന്റെ കൊച്ചുമകനെന്ന നിലയിൽ പ്രൊഫ. സഹൃദയൻ തമ്പി ആ സ്ഥാപനത്തിനുവേണ്ടി പ്രവർത്തിച്ചതൊക്കെ മൂലൂർ സ്മാരകം ഒരുതവണയെങ്കിലും സന്ദർശിച്ചവർക്ക് അറിവുള്ളതാണ്. രാഷ്ട്രീയ നുണകൾ ചേർത്ത് പുതിയ ചരിത്രം എഴുതിയുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് ഇതൊക്കെ വിലകുറഞ്ഞ സേവനങ്ങളാവാം. മൂലൂരിന്റെ പൈതൃകം അവകാശപ്പെടാവുന്ന മക്കളും കൊച്ചുമക്കളുമാണ് അദ്ദേഹത്തിനുള്ളതെന്ന് അവർ ലോകത്തെ ബോധിപ്പിച്ചവരാണ് . മൂലൂരിന്റെ കൃതികൾ പഠിക്കുകയും അതിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തവർ. ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഇപ്പോൾ രാഷ്ട്രീയ ചരടുവലി നടത്തി ഭരണം പിടിച്ചവർ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ കാണുമ്പോൾ ഈ ചോദ്യമാണ് മനസിലേക്ക് വരുന്നത്. മൂലൂരിന്റെ ചെറുമകൻ മാത്രമല്ല സഹൃദയൻ തമ്പി. നല്ല വിദ്യാഭ്യാസപ്രവർത്തകനും കളങ്കരഹിതനായ സാമൂഹ്യപ്രവർത്തകനുമാണ്. മൂലൂർ സ്മാരകത്തെ പ്രാദേശിക രാഷ്ട്രീയ പിടിവാശിക്കാർക്ക് വിട്ടുകൊടുത്ത നടപടി സർക്കാരിന്റെ മൂല്യച്യുതി തന്നെയാണ്. സാംസ്കാരിക രംഗത്ത് എന്നും പുതുമയുള്ള ചിന്തകൾ പുലർത്തുന്ന ഇടതുപക്ഷം ഭരിക്കുമ്പോൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണ്.
പ്രൊഫ. കെ. പി. സുശീലൻ
പ്രസിഡന്റ്, ആശാൻ അക്കാഡമി, തിരുവനന്തപുരം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ