തീവണ്ടിയാത്രക്കാരോട് ഇത്രയും ക്രൂരത വേണോ?
January 17, 2017, 12:40 am
തിരുവനന്തപുരത്തു നിന്നും എന്നും കൊല്ലത്തെ പ്രമുഖ കോളജിൽ പോയി പഠിപ്പിക്കുന്ന ഒരു അദ്ധ്യാപികയാണ് ഞാൻ.രാവിലെ തമ്പാന്നൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏഴേ കാലിന് പുറപ്പെടുന്ന തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ്സിലാണ് പോയി വരുന്നത്.അതിനു മുമ്പുള്ള ട്രെയിൻ രാവിലെ 6.10നും ശേഷമുള്ളത് 8.50നുമായതിനാൽ ആകെ സൗകര്യപ്രദമായിട്ടുള്ള ഏക ട്രെയിനാണിത്.സീസൺ ടിക്കറ്റെടുത്ത യാത്രക്കാർക്ക് ആകെ കയറാവുന്നത് ജനറൽ കമ്പാർട്ടുമെന്റിലും രണ്ടേരണ്ട് റിസർവ്ഡ് കമ്പാർട്ടുമെന്റിളും മാത്രമാണ്.അഞ്ച് ബോഗിയിലെങ്കിലും യാത്ര ചെയ്യാനുള്ള യാത്രക്കാരാണ് എന്നും കൊല്ലത്തേക്കു പോയി വരുന്നത്.തിരികെ വരുമ്പോഴാകട്ടെ ശബരിയിൽ ജനറൽ കമ്പാർട്ടുമെന്റിൽ മാത്രമെ കയറാനാകു.മറ്റു കമ്പാർട്ടുമെന്റുകൾ ഒഴിഞ്ഞു കിടക്കുകയാണെങ്കിലും കയറ്റുകയില്ല.നിന്ന് സഞ്ചരിക്കാൻ പോലും അനുവദിക്കില്ല.നിവൃത്തികേടുകൊണ്ട് കയറും.വേറെ വഴിയില്ലല്ലോ.കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ സഞ്ചരിച്ച് ഒരിക്കലും സമയത്ത് എത്താൻ പറ്റില്ല.കയറിയാൽ എന്നും 390 രൂപ ഫൈൻ അടിക്കും.കഴിഞ്ഞ ഒരാഴ്ചയായി ഈ ഹരാസ്മെന്റ് തുടരുകയാണ്.ഫൈൻ കൊടുക്കുന്നതിനു പുറമെ ചീത്തവിളിയും കേൾക്കണം.സ്ക്വാഡെന്നു പറഞ്ഞ് റെയിൽവേ പൊലീസും പരിവാരങ്ങളുമായിട്ടാണ് പരിശോധന.എന്നും ഈ പീഢന നാടകം അരങ്ങേറുന്നു.കൊല്ലം വരെയെങ്കിലും രണ്ടോ മൂന്നോ ബോഗികൾ കൂടി അഡീഷണലായി ചേർക്കുകയോ അല്ലെങ്കിൽ കൊല്ലം വരെ എല്ലാ കമ്പാർട്ടുമെന്റുകളിലും കയറാൻ അനുവദിക്കുകയോ ചെയ്താൽ ഉപകാരം.റെയിൽവേയുടെ കേരളത്തിലെ കാര്യങ്ങൾ നോക്കുന്നത് ജനപ്രിയനായ മന്ത്രി ജി.സുധാകരനാണല്ലോ.അദ്ദേഹം ഈ വിഷയത്തിൽ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു.
ജി.അനുരാധ
തിരുവനന്തപുരം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ