ഞങ്ങളേത് ലിംഗത്തിൽപ്പെട്ടവർ
January 11, 2017, 1:34 am

ഞങ്ങളുടെ കുടുംബ സുഹൃത്തിന്റെ സുന്ദരിയായ മകൾ കൈക്കുഞ്ഞുമായി എന്നോടീചോദ്യംചോദിച്ചപ്പോൾ ഞാൻ പകച്ചുപോയി.കാരണം സ്ത്രീസഹജമായി ജൈവപരമായഎല്ലാ കഴിവുകളും ഉള്ള അവൾ മറ്റൊരു കാരണംകൊണ്ടാണ് ഈ ചോദ്യം എന്നോടു ചോദിച്ചത്. ബിടെക്കും എംടെക്കും ഡിഗ്രിയുള്ള അവൾ തലസ്ഥാന നഗരിയിലെ നല്ലൊരു പ്രൈവറ്റ് എൻജിനീയറിംഗ് കോളേജിലെ അദ്ധ്യാപികയാണ്. മൂന്നുവർഷം മുൻപ് ജോലിയിൽ കയറിയആ പെൺകുട്ടി കല്യാണം കഴിച്ചു. ഗർഭിണിയായി
പ്രസവിച്ചു എന്നൊരു കുറ്റം ചെയ്തു. പ്രസവാവധി ചോദിച്ചപ്പോൾ 6 മാസത്തെ ലീവുതരാം പക്ഷെ ശമ്പളം ഇല്ല. തിരുവന്തപുരം നഗരത്തിൽ തന്നെയുള്ള മറ്റൊരു പ്രൈവറ്റ് എൻജിനീയറിംഗ് കോളേജിലെ അവളുടെ കൂട്ടുകാരിക്ക് മൂന്നുമാസത്തെ ശമ്പളത്തോടു കൂടിയ പ്രസവാവധി കൊടുത്തു. അതുകൊണ്ടാണ് മുകളിൽ പറഞ്ഞിരിക്കുന്ന ചോദ്യം എന്നോടു ചോദിച്ചത്. എയ്ഡഡ് കോളേജിലും സ്ക്കൂളിലും സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്ന 6 മാസത്തെ ശമ്പളത്തോടു കൂടിയ പ്രസവാവധി കൊടുക്കുമ്പോൾ എയ്ഡഡ് അല്ലാത്ത പ്രൈവറ്റുസ്ക്കൂളുകളിലും കോളേജുകളിലും ഇങ്ങനെ തോന്നിയപോലെ 3 മാസത്തെ ശമ്പളം കൊടുക്കുന്നതും ഒരുപൈസപോലും കൊടുക്കാത്തവരും, മറ്റൊരുകൂട്ടർ ശമ്പളം കൊടുക്കാതെ തന്നെ ശമ്പളം വാങ്ങിയെന്ന് പേപ്പറിൽ ഒപ്പിട്ടുവാങ്ങി സ്വയം നിയമം നടപ്പാക്കുകയുമാണ് ചെയ്യുന്നത്.
ഒരു സാമ്പത്തിക വർഷം 80 ദിവസം ജോലിചെയ്തിട്ടുണ്ടെങ്കിൽ അവർ പ്രസവാവധിയുടെ ആനുകൂല്യത്തിന് അർഹതയുള്ളവരാണ്. നമ്മുടെ പ്രൈവറ്റു മേഖലയിൽ പല സ്ക്കൂളുകളും കോളേജുകളും പ്രസവാവധി സമയത്ത് ശമ്പളം കൊടുക്കുന്നില്ലയെന്നാണ് അറിയാൻ കഴിയുന്നത്. അതേപോലെ കുട്ടികൾ പഠിക്കാതെ പെർഫോർമെൻസ് മോശമായാൽ അപ്പോൾ അദ്ധ്യാപകരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന എൻജിനീയറിംഗ് കോളേജുകളും ഉണ്ട്.
പ്രസവാനുകൂല്യത്തോടു കൂടിയ പ്രസവാവധി എല്ലാ പ്രൈവറ്റുമേഖലയിലും നൽകുകയും അവധികഴിഞ്ഞ് കുഞ്ഞിനെ മുലപ്പാലൂട്ടി വളർത്താനുള്ള ശിശുപരിപാലനകേന്ദ്രങ്ങൾ നൽകുകയും ചെയ്ത് സ്ത്രീകളോടു കാണിയ്ക്കുന്ന ഈ ക്രൂരത അവസാനിപ്പിക്കണമെന്ന് സംസ്ഥാന സാമൂഹ്യക്ഷേമ മന്ത്രിയോട് അഭ്യർത്ഥിക്കുന്നു. ശമ്പളം നിർബന്ധമായും ബാങ്കിലാക്കാനുള്ള സത്വര നടപടികളും ഉണ്ടാകണം.
കുസുമം ആർ.പുന്നപ്ര

യു ട്യൂബിൽ അപ്ലോഡ് ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ് ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.

കൂടുതൽ വാർത്തകൾ