ഹാർവിപുരം ബംഗ്ളാവ് സർക്കാർ ഏറ്റെടുക്കണം
February 7, 2017, 12:25 am
പി.എസ്. നടരാജപിള്ളയുടെ മകൻ കേരളകൗമുദിയോട് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായി. മനോന്മണീയം സുന്ദരനാർ പണികഴിപ്പിച്ച ഹാർവിപുരം ബംഗ്ളാവിലാണ് ലാ അക്കാഡമിയുടെ ഓഫീസ് പ്രവർത്തിക്കുന്നത് എന്നത് ഒരു പുതിയ അറിവാണ്. മനോന്മണീയം സുന്ദരനാർ ശ്രീനാരായണഗുരുവിന്റെ ഒരാരാധകനായിരുന്നു. അരുവിപ്പുറത്ത് പോയി അദ്ദേഹം ഗുരുവിനെ കണ്ടിരുന്നു. ഗുരുവിനെ വീട്ടിലേക്ക് ക്ഷണിക്കുകയും ഗുരു ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു. ഹാർവിപുരം ബംഗ്ളാവിൽ ഗുരു പലപ്പോഴും വിശ്രമിച്ചിട്ടുണ്ട്. ഗുരുവിന് കിടക്കാൻ ഒരു കട്ടിൽ അവിടെ സൂക്ഷിച്ചുരുന്നു. അതു മറ്റാരും ഉപയോഗിച്ചിരുന്നില്ല. മനോന്മണീയം സുന്ദരനാരുടെ കുടുംബത്തിൽപ്പെട്ട മറ്റൊരംഗം തന്നെയാണിത് എന്നോട് പറഞ്ഞത്. പ്രൊഫസർ സുന്ദരനാർ ഗുരുദേവന്റെ സ്വാനുഭവഗീതി ശതകം തമിഴിൽ തർജ്ജമ ചെയ്തിരുന്നു. പ്രസംഗിക്കുമ്പോൾ അതിൽനിന്ന് ഉദ്ധരണികൾ ഉപയോഗിച്ചിരുന്നുവെന്നും കേട്ടിട്ടുണ്ട്. ഹാർവിപുരം ബംഗ്ളാവ് മുമ്പ് സ്വാമി വിവേകാനന്ദനും സന്ദർശിച്ചിട്ടുണ്ട്. ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും പ്രൊഫ. സുന്ദരനാരുമായി നടന്ന ഒട്ടേറെ ചർച്ചകൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ബംഗ്ളാവാണത്. ചരിത്രപുരുഷന്മാരുടെ കാല്പാടുകൾ പതിഞ്ഞ മണ്ണിനെയും ബംഗ്ളാവിനെയും സർക്കാർ ഏറ്റെടുത്തു സൂക്ഷിക്കേണ്ടതുണ്ട്.
ഡോ. ജെ. മഹിളാമണി
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ