എന്ത് കൊണ്ട് ഫെസ്റ്റിവൽ കോംപ്ലെക്സ്‌ ലാ അക്കാഡമിയുടെ സ്ഥലത്തായിക്കൂടെ?
February 11, 2017, 12:02 am
വി.ശശികുമാർ
 
ലാ അക്കാഡമി സമരം ഒത്തു തീർന്നപ്പോൾ അധിക സ്ഥലം ഏറ്റെടുക്കുന്നതുമായുള്ള വിഷയമാണ് ഇനി ചർച്ച ആകുന്നത്.
തല്പര കക്ഷികൾ വിദ്യാർത്ഥികളുടെ പഠനവുമായി ബന്ധപ്പെട്ട വിഷയത്തിൽ എല്ലാം അവസാനിപ്പിച്ചേക്കാം.
എന്നാൽസമരവുമായി ബന്ധപെട്ടു പുറത്ത് വന്ന വിഷയങ്ങൾ തീർച്ച ആയും പൊതു സമൂഹവുമായി ബന്ധപ്പെട്ടത് തന്നെ ആണ്.
തലസ്ഥാന നഗരിയിൽ പൊതു ആവശ്യത്തിനായി ഭൂമി ഇല്ല എന്നതുകൊണ്ടാണ്നഗരത്തിൽ തന്നെ അവശ്യമായി ഉണ്ടാകേണ്ട പലതും നാഗരാതിർത്തി വിട്ടു പോകേണ്ടി വരുന്നത്.
അതിൽ പ്രധാന പെട്ടതാണ് ഫിലിം ഫെസ്റ്റിവൽ .കോംപ്ലെക്സ്.
ഇതിനായി സ്ഥലം അന്വേഷിച്ചു അന്വേഷിച്ചു അവസാനം തിരുവല്ലത്തുള്ള ചിത്രാഞ്ജലി വരെ എത്തി.ഇപ്പോൾ പേരൂർക്കടയിലുള്ള അക്കാദമി വളപ്പിൽ അതിന്റെ ആവശ്യ ത്തിനു കഴിഞ്ഞു അധികമുള്ള ഭൂമിയിൽ കുറച്ചു ഇതിനായി നൽകാവുന്നതാണ്.
ആ ഭൂമിയുമായി ബന്ധപെട്ടു പല വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു അതിലൊന്നായിരുന്നു അതിന്റെ ആദ്യ ഉടമയും അദ്ദേഹത്തിന്റെ സാംസ്കാരിക പശ്ചാത്തലവും.
ഏതോ ഒരു പിള്ള എന്ന മുഖ്യ മന്ത്രിയുടെ പ്രസംഗവും അതിന്റെ തിരുത്തും ഒരു സമുദായത്തെ വൃണപ്പെടുത്തി എന്ന വിവിവാദവും അത് ചുറ്റി പറ്റിനടത്തിയ രാഷ്ട്രീയ മുതലെടുപ്പും.
ആലപ്പുഴയിൽ ജനിക്കുകയും തിരുവനന്ത പുരത്ത് മരിക്കുകയും
ചെയ്ത പ്രൊഫ പി സുന്ദരം പിള്ള യൂണിവേഴ്സിറ്റി കോളേജ് തത്വ ശാസ്ത്ര വിഭാഗം പ്രൊഫസർ ആയിരുന്നു.
4500 വരികളുള്ള മനോന്മണീയം എന്ന കാവ്യ നാടകം എഴുതിയ അദ്ദേഹം പത്രപ്രവർത്തകൻ,സാമൂഹ്യ പ്രവർത്തകൻ സാംസ്കാരിക പ്രവർത്തകൻ ഒക്കെ ആയിരുന്നു.
രാജ ഭരണകാലത്ത് രാജ്യദ്രോഹം ആരോപിച്ചു അദ്ദേഹത്തിന്റെ സ്വത്ത് മുഴുവൻ പിടിച്ചെടുത്തു
അതിലൊരു ഭൂമി ആണല്ലോ ഇപ്പോൾ വിവാദം ആയിരിക്കുന്ന
ലാ അക്കാഡമി സ്ഥലം.
ആയതിനാൽ ചലച്ചിത്ര അക്കാദമി പോലെ ഒരു സ്ഥാപനം ഇവിടെ വരികയും,എല്ലാ വർഷവും ഫിലിമോത്സവത്തിന്റെ സ്ഥിരവേദി ആകുകയും അല്ലാത്തപ്പോൾ ചലച്ചിത്രം കാണുന്നതിന് അതുമായി ബന്ധ പെട്ട ഗവേഷണ സ്ഥാപങ്ങളും
ഒക്കെ വരുമ്പോൾ പി എസ നടരാജ പിള്ളയോടും അദ്ദേഹത്തിന്റെ മകനും മുൻ മന്ത്രിയുംകമ്മ്യൂണിസ്റ് ഭരണം എക്കാലവും അഭിമാന പൂർവം പറയുന്ന ഭൂപരിഷ്കരണ ബില്ലിന്റെ മൂല ആശയം നൽകിയ പി എസ നടരാജപിള്ളയോടുള്ള ആദരവ് കൂടി ആകും ആ നടപടി.
ഒരു ഫിലിം ഫെസ്റ്റിവൽ കോംപ്ളക്സിന് ഏറ്റവും യോജ്യമായ സ്ഥലമാണിത്.
യാത്രാ സൗകര്യവും മറ്റും കണക്കിലെടുത്ത് ബന്ധ പെട്ട രാഷ്ട്രീയ നേതൃത്വത്തിലുള്ളവർ സങ്കുചിത രാഷ്ട്രീയം മറന്നു ഇത് നടപ്പിലാക്കിയാൽ ഈ ഭരണം തീരുന്നതിനു മുൻപ് തന്നെ ഈ ഫെസ്റ്റിവൽ കോംപ്ളക്സ് ഇവിടെ സജ്ജമാക്കാൻ കഴിയും (ലേഖകന്റെ ഫോൺ:9447057788 )

   
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ