സെക്രട്ടറിയേറ്റിലെ പത്രപ്രവർത്തനം
February 5, 2017, 12:25 am
വി.ശശികുമാർ
സർക്കാർഓഫീസിൽ നിന്നുംപൗരാവകാശ നിയമ പ്രകാരം ഒരു വിവരം ലഭിക്കണമെങ്കിൽ പത്തു രൂപയുടെ കോർട്ഫീ സ്റ്റാമ്പ് ഒട്ടിച്ചു ഒരു മാസം കാത്തിരിക്കണം.പൂർണമായ വിവരം ലഭിച്ചില്ലെന്നും വരാം . ഈ ഭരണം തുടങ്ങിയതിനു ശേഷം ചീഫ് സെക്രട്ടറി ,ആഭ്യന്തര സെക്രട്ടറി ,ധനകാര്യ സെക്രട്ടറി , വിജിലൻസ് ഡയറക്ടർ തുടങ്ങിയവരുടെ ഓഫീസിൽ നിന്നും പല രഹസ്യ രേഖകളും ഫയലിൽ ഒപ്പിട്ടാലുടൻ തന്നെ ദൃശ്യ മാധ്യമ ഓഫീസുകളിൽഎത്തുകയും ,ബ്രേക്കിങ് ന്യൂസ് ആ യി തീരുകയും ചെയ്യുന്നു.
അതിനർത്ഥം മേൽപറഞ്ഞ ഓഫീസുകളിൽ ഫയൽ കൈകാര്യം ചെയ്യുന്നവർ ജേർണലിസം പഠിച്ചവരും ആണെങ്കിൽവാർത്തകൾ പുറത്തേക്കു കൊണ്ടുവരിക എളുപ്പം.
കഴിഞ്ഞ ഒരുമാസമായി കുറച്ചു ഐ എ എസ് കാരും വിജിലൻസ് ഡയറക്ടറുമായിബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങൾ വരുക ആണ് .അതിന്റെ തുടർനടപടികൾ സർക്കാർ ഫയലിൽ വരുന്നതാണ് ബന്ധപ്പെട്ടവർക്കു ലഭിക്കുന്നതിനു മുൻപ് തന്നെ ചാനലുകളിലും കിട്ടുന്നത് .
ഇതാണോ ഈ ഗവർണൻസിന്റെ ഫലം.?
ഏതെങ്കിലും താഴത്തെ ലെവലിലുള്ള ഉദ്യോഗസ്ഥർ സർക്കാരിനെ വിമർശിച്ചു കൊണ്ട് ,കവിതയോ,കഥയോ,ലേഖനമോ എഴുതിയാൽ അച്ചടക്ക നടപടി എടുക്കാൻ നിർദേശം നൽകുന്നത് മുതിർന്ന ഉദ്യോഗസ്ഥർ തന്നെ
ഈ ചോർച്ചയ്ക്ക് പിന്നിൽ ആരാണെന്നു എങ്ങനെ അറിയും.
കാര്യങ്ങളുടെ നിജസ്ഥിതി അറിയാൻ പൊതു സമൂഹത്തിന് അവകാശമില്ലെ ?
ആയതിനാൽ സർക്കാരിൽ ഒരു ഇന്റലിജെൻസ് വിഭാഗം പ്രവർത്തിയ്ക്കുന്നുണ്ട് എങ്കിൽ ഇത് കണ്ടുപിടിയ്ക്കുകയും നടപടി എടുക്കേണ്ടതുമാണ്.
ജനോപകാര പ്രദമായ എന്തെങ്കിലും നല്ല തീരുമാനങ്ങൾ നൽകാൻ ഇവർ തയാറായിരുന്നെങ്കിൽ.
അതാകില്ലല്ലോ....
ഇപ്പോൾ നടക്കുന്നത് സ്വയം രക്ഷയ്ക്ക് വേണ്ടി തന്നെ.
ഐ.എ എസു കാർ മാസ് കാഷ്വൽ ലീവ് എടുക്കുന്നു എന്ന് തീരുമാനിച്ചത് ഒരു ഞായറാഴ്ച ആയിരുന്നു എത്ര പെട്ടന്നാണ് അത് ബ്രേക്കിങ് ന്യൂസ് ആയത്.
അതാണ് അവരുടെ സ്വാധീനം
വാൽ കഷ്ണം .
ഐ എ എസു കാർ കളക്ടറായിരിക്കുമ്പോൾ എല്ലാവരും അറിയുമായിരുന്നു.സെക്രട്ടറിയേറ്റിൽ എത്തിയാൽ ചീഫ് സെക്രട്ടറി മാരെ മാത്രമേ പൊതു സമൂഹം അറിയുള്ളായിരുന്നു.
പിന്നെ മലയാറ്റൂർ രാമകൃഷ്ണൻ ,ബാബു പോൾ ,ടി എൻ ജയചന്ദ്രൻ ,സി പി നായർ തുടങ്ങിയ പ്രതിഭകളെയും.
ഇപ്പോഴാണെങ്കിൽ അതിനു പകരം അഴിമതി ആരോപങ്ങളിൽ പെട്ട ഐ എ എസ് കാരുടെ പേര് മാത്രമേ സെക്രട്ടറിയേയ്റ്റിൽ നിന്നും പുറത്ത് വരുന്നുള്ളൂ,      
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ