Sunday, 28 May 2017 6.34 AM IST
മമ്മൂട്ടി ഇപ്പോൾ കാറിലാണ്
February 16, 2017, 9:52 am
ശ്യാംധറിന്റെ പേരിടാത്ത മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ കൊച്ചിയിൽ പുനരാരംഭിച്ചു. നേരത്തെ നിശ്ചയിച്ച വിവാഹം ചിത്രീകരണത്തിനിടയിൽ വന്ന സാഹചര്യത്തിൽ ചിത്രത്തിന് അഞ്ചുദിവസത്തെ ബ്രേക്ക് നൽകിയിരുന്നു. ഇനി അഞ്ചുദിവസത്തേക്ക് പാസിംഗ് ഷോട്ടുകളാണ് ചിത്രീകരിക്കുക. മമ്മൂട്ടിയും നായിക ആശാ ശരത്തും കാറിലും മറ്റും സഞ്ചരിക്കുന്ന സീനുകളാണ് കാമറയിൽ പകർത്തുന്നത്. ചിത്രത്തിലെ മറ്റൊരു നായിക ദീപ്തി സതിയാണ്. യൂണിവേഴ്‌സൽ സിനിമയ്ക്കുവേണ്ടി ബി. രാജേഷാണ് ചിത്രം നിർമ്മിക്കുന്നത്.

അദ്ധ്യാപക പരിശീലകനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. ഒരു ഫാമിലി എന്റർടൈയ്‌നറായിരിക്കും ഈ ചിത്രം. ദിലീഷ് പോത്തൻ, ഇന്നസെന്റ്, ഹരീഷ് കണാരൻ, സോഹൻ സീനുലാൽ എന്നിവരാണ് മറ്റ് താരങ്ങൾ. പുതുമുഖ തിരക്കഥാകൃത്തായ രതീഷ് രവിയാണ് ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. എം. ജയചന്ദ്രൻ സംഗീതം നിർവഹിക്കുന്നു. കാമറ ചലിപ്പിക്കുന്നത് വിനോദ് ഇല്ലംപള്ളി. പൃഥ്വിരാജ് നായകനായ സെവൻത് ഡേയിലൂടെയാണ് ശ്യാംധർ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ