Friday, 31 March 2017 6.01 AM IST
ശ​​​ശി​​​ക​​​ല​​​യ്ക്ക് ജയിലിൽ അ​​​ധിക സൗ​​​ക​​​ര്യ​​​ങ്ങ​​​ളി​​​ല്ല
February 16, 2017, 2:58 pm
ബം​ഗ​ളൂ​രു: ജ​യി​ലിൽ ശ​ശി​ക​ല​യ്ക്ക് അ​ധിക സൗ​ക​ര്യ​മൊ​ന്നും നൽ​കാ​നാ​വി​ല്ലെ​ന്ന് ജ​യി​ല​ധി​കൃ​തർ. ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ലൊ​ന്നും ഇ​രു​ന്ന ആ​ളെ​ല്ലാ​ത്തി​നാൽ എ ക്ലാ​സ് സൗ​ക​ര്യം നൽ​കാ​നാ​വി​ല്ലെ​ന്നാ​ണ് പ​ര​പ്പന അ​ഗ്ര​ഹാര ജ​യി​ലി​ലെ ഉ​ദ്യോ​ഗ​സ്ഥർ ശശികലയെ അറിയിച്ചത്. യോഗ ചെ​യ്യാ​നും ചി​കി​ത്സ​യ്ക്കു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​ നൽ​കും. എ​ന്നാൽ, ത​ന്നോ​ടൊ​പ്പം ശി​ക്ഷി​ക്ക​പ്പെ​ട്ട സ​ഹോ​ദര ഭാ​ര്യ ഇ​ള​വ​ര​ശി​യെ ഒ​പ്പം സെ​ല്ലിൽ ക​ഴി​യാൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ശ​ശി​ക​ല​യു​ടെ ആ​വ​ശ്യം ജ​യി​ല​ധി​കൃ​തർ അ​നു​വ​ദി​ക്കാ​നി​ട​യു​ണ്ട്. ഇ​ള​വ​ര​ശി​യെ മ​റ്റൊ​രു സെ​ല്ലി​ലാ​ണ് ഇ​പ്പോൾ പാർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
വീ​ട്ടി​ലെ ഭ​ക്ഷ​ണം, നോൺ​വെ​ജ് ആ​ഹാ​രം, സ​ഹാ​യി എ​ന്നി​വ​യൊ​ക്കെ വേ​ണ​മെ​ന്നാ​യി​രു​ന്നു ശ​ശി​ക​ല​യു​ടെ ആ​വ​ശ്യം.

വി.ഐ.പി പരിഗണനയൊന്നും ലഭിക്കാതെ ചെറിയ സെല്ലിൽ രണ്ട് തടവുകാരികൾക്കൊപ്പം സിമന്റ് തറയിലാണ് ശശികലയുടെ കിടപ്പ്. ഒരു ചെറിയ ഫാനും ഒരു ബ്ലാങ്കറ്റും ഒരു ഷീറ്റുമാണ് ആകെയുള്ള സൗകര്യങ്ങൾ. ഒരു കട്ടിൽ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ലഭ്യമാക്കിയിട്ടില്ല. ജയലിലേക്ക് പ്രവേശിച്ചപ്പോൾ നൽകിയത് മൂന്ന് സാരികളും ബ്ളൗസുകളുമാണ് നൽകിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ