Friday, 31 March 2017 6.07 AM IST
ഐ.എസ്.ആർ.ഒയുടെ ചരിത്രനേട്ടം പകർത്തി സെൽഫി വീഡിയോ
February 16, 2017, 3:25 pm
ന്യൂഡൽഹി: ലോകത്തെ വിസ്‌‌മയിച്ച ഇന്ത്യയുടെ ബഹിരാകാശ നേട്ടത്തെ ഒപ്പിയെടുത്തത് പി.എസ്.എൽ.വി റോക്കറ്റിൽ ഘടിപ്പിച്ചിരുന്ന സെൽഫി വീഡിയോ കാമറയാണ്. 104 ഉപഗ്രഹങ്ങളെ അതാത് ഭ്രമണപഥത്തിൽ പി.എസ്.എൽ.വി സി37 പ്രതിഷ്ഠിക്കുന്ന ഓരോ നിമിഷവും കാമറ ഒപ്പിയെടുത്ത് ശ്രീഹരിക്കോട്ടയിലെ ഐ.എസ്.ആർ.ഒ കേന്ദ്രത്തിലേക്ക് അയച്ചു കൊണ്ടിരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ 9.28ന് ആയിരുന്നു ബഹിരാകാശത്ത് ഇന്ത്യയുടെ ഒറ്റയാൻ വിജയം കുറിച്ച വിക്ഷേപണം നടന്നത്. വിക്ഷേപണം നടന്ന് 18 മിനിട്ടിനുള്ളിൽ ഇന്ത്യയുടെ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ കാർട്ടോസാറ്റ് 2 അടക്കം മൂന്ന് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചു. അടുത്ത 600 സെക്കൻഡുകൾക്കുള്ളിൽ 101 ഉപഗ്രഹങ്ങളേയും ഭ്രമണപഥത്തിൽ എത്തിച്ചു.

ഇതെല്ലാം തന്നെ പി.എശ്.എൽവിയിൽ ഘടിപ്പിച്ചിരുന്ന കാമറ തത്സമയം റെക്കാ‌ഡ് ചെയ്യുന്നുണ്ടായിരുന്നു. ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് തത്‌സമയം വീക്ഷിക്കുന്നതിനും ഒാരോ സമയത്തെ വിക്ഷേപണങ്ങൾ നേരിൽ കണ്ട് നിയന്ത്രിക്കുന്നതിനും എട്ട് ക്യാമറകളാണ് പി.എസ്.എൽ. വി. യിലെ പി.എസ്.4 ൽ ഘടിപ്പിച്ചിരുന്നത്.

                                                                                                 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ