Friday, 31 March 2017 6.12 AM IST
മോഹൻലാലും നിവിൻ പോളിയും ഒന്നിക്കുന്നു
February 16, 2017, 3:44 pm
മലയാളത്തിന്റെ സൂപ്പർസ്‌റ്റാർ മോഹൻലാലും യുവാക്കളുടെ പ്രിയതാരം നിവിൻ പോളിയും ഒന്നിക്കുന്നു. ശിക്കാർ ഫെയിം രാജഗോപാൽ നി‌ർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പ്രീ - പ്രൊഡക്ഷൻ ഘട്ടത്തിലാണ്. സംവിധായകനെയും മറ്റ് അണിയറ പ്രവർത്തകരെയും ഇതുവരെ തീരുമാനിച്ചിട്ടില്ല.

പ്രിയദർശൻ സംവിധാനം ചെയ്‌ത ഗീതാഞ്ജലി എന്ന ചിത്രത്തിൽ അഭിനയിക്കാൻ നിവിന് അവസരം ലഭിച്ചിരുന്നെങ്കിലും തിരക്കുകൾ കാരണം താരത്തിന് അത് ചെയ്യാൻ സാധിച്ചില്ല. ഇതേതുടർന്ന് താരങ്ങൾ തമ്മിൽ നല്ല ബന്ധത്തിലല്ലെന്ന് വാർത്തകൾ പ്രചരിക്കുകയും ചെയ്‌തിരുന്നു. ചിത്രം അടുത്തവർഷം അവസാനത്തോടെ മാത്രമേ തിയറ്ററുകളിൽ എത്തുകയുള്ളെന്നും അറിയുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ