Friday, 31 March 2017 6.07 AM IST
ജാതിപ്പേര് വിളിക്കൽ: ലക്ഷ്‌മി നായരുടെ അറസ്‌റ്റ് താൽക്കാലികമായി തടഞ്ഞു
February 16, 2017, 3:50 pm
കൊച്ചി: വിദ്യാർത്ഥികളെ ജാതിപ്പേര് വിളിച്ചെന്ന പരാതിയിൽ ലാ അക്കാഡ‌മി ലാ കോളേജ് മുൻ പ്രിൻസിപ്പൽ ലക്ഷ്‌മി നായരെ അറസ്‌റ്റു ചെയ്യുന്നത് ഹൈക്കോടതി ഈ മാസം 23 വരെ തടഞ്ഞു. ലക്ഷ്‌മി നായർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. പട്ടികജാതിക്കാരനായ നാലാം വർഷ എൽഎൽ.ബി വിദ്യാർത്ഥി വിവേകിനെ കോളേജ് കവാടത്തിൽ വച്ച് പരസ്യമായി ജാതിപ്പേര് വിളിച്ചെന്ന് അധിക്ഷേപിച്ചെന്ന പരാതിയിൽ ലക്ഷ്‌മി നായർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയാനുള്ള കേന്ദ്രനിയമത്തിലെ വകുപ്പുകളാണ് ലക്ഷ്‌മിനായർക്കെതിരെ ചുമത്തിയത്.

കഴിഞ്ഞവർഷം പട്ടികവിഭാഗങ്ങൾക്കുള്ള ഗ്രാന്റ് മുടങ്ങിയത് കോളേജ് അധികൃതരുടെ അനാസ്ഥ കാരണമാണെന്ന് പത്രവാർത്ത നൽകിയെന്നാരോപിച്ചായിരുന്നു അധിക്ഷേപം. ഒരു പത്രത്തിൽ വന്ന വാർത്ത സ്വാധീനമുപയോഗിച്ച് തിരുത്തിച്ചു. ഈ സംഭവത്തിനുശേഷം സഹപാഠിയായ അനീഷുമൊത്ത് കോളേജിലേക്ക് വരുമ്പോൾ ഗേറ്റിൽ കാർ നിറുത്തി ഇറങ്ങിവന്ന് ലക്ഷ്‌മിനായർ അധിക്ഷേപിക്കുകയായിരുന്നുവെന്നാണ് പരാതി. വിവേകിന്റെ സമുദായത്തിൽപ്പെട്ട അനീഷിനെ ചൂണ്ടിക്കാട്ടി, ജാതിപ്പേര് വിളിച്ചശേഷം 'ഇവന് ഒരു കുഴപ്പവുമില്ലല്ലോ, പിന്നെ നിനക്കുമാത്രമെന്താ' എന്ന രീതിയിൽ അവഹേളിച്ചെന്നാണ് പരാതി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ