Friday, 31 March 2017 6.11 AM IST
ആമിയാകാൻ മഞ്ജു പോരാ.... മഞ്ജു ചെയ്യുന്നത് തെറ്റ്; സോഷ്യൽ മീഡിയ
February 16, 2017, 4:43 pm
തിരുവനന്തപുരം: കമലിന്റെ സ്വപ്‌നചിത്രം ആമിയിൽ നിന്ന് ബോളിവുഡ് താരം വിദ്യാബാലൻ പിന്മാറിയതിനെ തുടർന്നാണ് മഞ്ജുവാര്യർ ചിത്രത്തിന്റെ ഭാഗമായത്. എന്നാൽ മഞ്ജു മാധവിക്കുട്ടിയായി വെള്ളിത്തിരയിൽ എത്തുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയാകാൻ മഞ്ജു പോരെന്നാണ് സോഷ്യയൽ മീഡിയയിൽ മിക്കവരുടെയും അഭിപ്രായം. ആമി എന്ന കഥാപാത്രത്തിനോട് മഞ്ജുവിന് നീതി പുലർത്താനാവില്ല. മഞ്ജു ഒരു തെറ്റിന് കൂട്ടുനിൽക്കുകയാണ്. മാധവിക്കുട്ടിയായി ക്യാമറയ്‌ക്ക് മുന്നിൽ എത്തുന്നതിന് മുന്പ് മഞ്ജു ഇനിയും പഠിക്കാനുണ്ട് എന്നൊക്കെയാണ് അഭിപ്രായങ്ങൾ വരുന്നത്. കമലിന്റെ ചിത്രം തിരഞ്ഞെടുത്തതിനും ചിലർ വിമർശിക്കുന്നുണ്ട്. പിറന്ന സമുദായത്തെ മറന്ന മാധവിക്കുട്ടിക്ക് അവസാനം സംഭവിച്ചത് ഓർക്കുന്നുണ്ടോ എന്നും കമന്റുകൾ വന്നിട്ടുണ്ട്.

അതേസമയം മഞ്ജുവിന്റെ കരിയറിലെ മറ്റൊരു ഹിറ്റായിരിക്കും ചിത്രമെന്നും ആകാംശയോടെ കാത്തിരിക്കുകയാണെന്നും ഒട്ടനവധി പേർ പറയുന്നുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ