Friday, 31 March 2017 6.11 AM IST
തമിഴ്നാട്ടിൽ ഒ.പി.എസ് ഔട്ട്, ഇ.പി.എസ് ഇൻ
February 16, 2017, 4:46 pm
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ചെന്നൈ: തമിഴ്നാട്ടിൽ ഒന്പതു ദിവസമായി തുടർന്നുവന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് അന്ത്യമിട്ട് പുതിയ മുഖ്യമന്ത്രിയായി,​ അണ്ണാ ‌ഡി.എം.കെ ജനറൽ സെക്രട്ടറി ശശികലയുടെ വിശ്വസ്തൻ എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പനീർശെൽവത്തേയും അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന കെ.പാണ്ഡ്യരാജനേയും മാത്രമാണ് പളനിസാമി ഒഴിവാക്കിയത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സി.വിദ്യാസാഗർ റാവു മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ട് മാസത്തിനിടെ തമിഴ്നാട്ടിൽ മുഖ്യമന്ത്രിയാവുന്ന മൂന്നാമത്തെ ആളാണ് പളനിസാമി. 31 അംഗ  മന്ത്രിസഭയാണ് ഇന്ന് അധികാരമേറ്റത്. മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരെല്ലാം കൂട്ടസത്യപ്രതിജ്ഞയാണ് എടുത്തത്.  ജയലളിത അധികാരത്തിൽ വന്നപ്പോഴും മന്ത്രിമാർ കൂട്ടമായാണ് പ്രതിജ്ഞ ചൊല്ലിയത്.

രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമിട്ട് ഇന്ന് രാവിലെയാണ് പളനിസാമിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചത്. 124 എം.എൽ.എമാരുടെ പിന്തുണയാണ് പളനിസാമിക്കുള്ളത്. പനീർശെൽവത്തിനൊപ്പം എട്ട് എം.എൽ.എമാരാണുള്ളത്. ഗവർണറെ കണ്ട പളനിസാമിയോട് 15 ദിവസത്തിനുള്ളിൽ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.

ജ​യ​ല​ളിത ജീ​വി​ച്ചി​രു​ന്ന കാ​ല​ത്ത് എ​പ്പോ​ഴും വി​ധേ​യ​ത്വം പു​ലർ​ത്തി​യി​രു​ന്ന എ​ട​പ്പാ​ടി പ​ള​നി​സാ​മി​ക്ക് അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രി കസേര ലഭിക്കുന്നത്. ജ​യ​ല​ളി​ത​യെ കൂ​ടാ​തെ തോ​ഴി ശ​ശി​ക​ല​യു​ടെ വി​ശ്വാ​സം കൂ​ടി നേ​ടാ​നാ​യ​താ​ണ് പ​ള​നി​സാമിയെ മുഖ്യമന്ത്രി പദത്തിലെത്തിച്ചത്. മുൻ മുഖ്യമന്ത്രി പനീർശെൽവം ക്യാന്പിന്റെ നീക്കങ്ങളെ തടയാൻ ശശികല പക്ഷത്ത് മുന്നിട്ട് നിന്നതും പളനിസാമിയായിരുന്നു.

1954ൽ എ​ട​പ്പാ​ടി നെ​ടു​ങ്കു​ള​ത്താണ് പളനിസാമിയുടെ ജ​ന​നം. സേലത്തെ ക്ഷീര കർഷകർക്കിടയിൽ പ്രവർത്തിച്ചുകൊണ്ടാണ് പളനിസാമി പൊതുപ്രവർത്തന രംഗത്തെത്തുന്നത്. 1974 മുതൽ അണ്ണാ ഡി.എം.കെയിൽ സജീവമായി പ്രവർത്തിച്ചു തുടങ്ങി. നാ​ലു ത​വണ സേ​ലം എ​ട​പ്പാ​ടി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് എം.​എൽ.​എ​യാ​യി. ജ​യ​ല​ളിത മ​ന്ത്രി​സ​ഭ​യിൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യി​രു​ന്നു. പ​നീർ സെൽ​വ​ത്തി​നും ന​ത്തം  ആർ. വി​ശ്വ​നാ​ഥ​നും വൈ​ത്തി​ലിം​ഗ​ത്തി​നും ശേ​ഷം മന്ത്രിസഭയിലെ പ്രമുഖനായിരുന്നു പളനിസാമി ജ​യ​ല​ളി​ത​യു​ടെ കൊ​റി​യർ എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ