Tuesday, 28 March 2017 9.34 PM IST
2016ൽ ഏറ്റവും കൂടുതൽ സ്‌ഫോടനങ്ങൾ നടന്നത് ഇന്ത്യയിൽ
February 17, 2017, 10:11 am
ന്യൂഡൽഹി: പോയവർഷം,​ യുദ്ധം നാശം വിതച്ച ഇറാഖ്,​ അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ഉണ്ടായതിനെക്കാളധികം സ്‌ഫോടനങ്ങളുണ്ടായത് എവിടെയാണെന്നോ?​മറ്റെങ്ങുമല്ല നമ്മുടെ ഇന്ത്യയിൽ.

406 സ്‌ഫോടനങ്ങളാണ് കഴിഞ്ഞവർഷം മാത്രം രാജ്യത്തുണ്ടായത്. 221 സ്‌ഫോടനങ്ങൾ നടന്ന ഇറാഖാണ് രണ്ടാം സ്ഥാനത്ത്. നാഷ്‌‌ണൽ ബോംബ് ഡേറ്റ സെന്റർ(എൻ.ബി.ഡി.സി)​ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്. പാകിസ്ഥാൻ(161)​,​ അഫ്‌ഗാനിസ്ഥാൻ(132)​,​ തുർക്കി(92)​,​ തായ്‌ലന്റ്(71)​,​ സൗത്ത് ആഫ്രിക്ക(63)​,​ സിറിയ(56)​,​ ഈജ്‌പിറ്റ്(42)​,​ബംഗ്ലാദേശ്(29)​എന്നിവിടങ്ങളാണ് റിപ്പോർട്ടിൽ വന്നിട്ടുള്ള മറ്റ് രാജ്യങ്ങൾ.

രാജ്യത്ത് നടന്ന 406 സ്‌ഫോടനങ്ങളിൽ 337 എണ്ണം ഐ.ഇ.ഡി സ്ഫോടനങ്ങളാണ്. പൊലീസ് റെക്കോഡുകളിൽ നിന്നും ലഭ്യമായ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ബുർഹാൻ വാനിയുടെ മരണത്തോടെ ജമ്മുകാശ്‌മീരിൽ സ്‌ഫോടനങ്ങൾ വളരെ വർദ്ധിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ