Tuesday, 28 February 2017 1.56 AM IST
പാർട്ടി പിടിക്കാൻ ഒ.പി.എസ് ഒരുങ്ങുന്നു, ശശികലയെ പാർട്ടിയിൽ നിന്നും പുറത്താക്കി
February 17, 2017, 1:02 pm
ചെന്നെെ: മുഖ്യമന്ത്രി സ്ഥാനം നഷ്‌ടമായെങ്കിലും പനീർശെൽവം വിഭാഗം പാർട്ടി പിടിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പാർട്ടിയിൽ നിന്ന് ശശികല നടരാജനെ പുറത്താക്കിയതായി ഒ. പനീർശെൽവം പക്ഷം വ്യക്തമാക്കി. പാർട്ടി പ്രിസീഡിയം ചെയർമാനും ഇപ്പോൾ ഒ.പി.എസ് പക്ഷത്തെ പ്രമുഖ നേതാവുമായ ഇ മധുസൂദനനാണ് ഇക്കാര്യം അറിയിച്ചത്.

ശശികല നിയമിച്ച അവരുടെ ബന്ധുകൂടിയായ ടി.ടി.വി.ദിനകരനെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയതായും മധുസുദനൻ അറിയിച്ചു. ശശികലയുടെ മറ്റൊരു ബന്ധു വെങ്കിടേശനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.

നേരത്തെ, പനീർശെൽവത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ശശികല അറിയിച്ചിരുന്നു. കൂടാതെ, പനീർശെൽവത്തെ പിന്തുണച്ച് രംഗത്തെത്തിയതോടെ മധുസൂദനനെയും ശശികല പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ