Friday, 31 March 2017 6.03 AM IST
'തടാക'ത്തിന് തീ പിടിച്ചു, ബാംഗ്ലൂർ നഗരം ആശങ്കയിൽ
February 17, 2017, 4:11 pm
ബംഗളൂരു: നഗരത്തിലെ ബെല്ലാണ്ടൂർ തടാകത്തിനടുത്ത് കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തം ശമിപ്പിച്ചെങ്കിലും തടാകത്തിൽ നിന്നുമുയരുന്ന പുകപടലം ഇല്ലാതാക്കാൻ അധിക‌ൃതർക്കാവുന്നില്ല. രാസമാലിന്യങ്ങൾ അടിഞ്ഞുകൂടിയതിന്റെ അനന്തരഫലമായാണ് തടാകത്തിൽ നിന്നും പുക പടരുന്നത്. പഞ്ഞിക്കെട്ടിന് സമാനമായ കനത്ത പുക എങ്ങും പടരുന്നതിനാൽ മേഖലയിൽ വാഹനമോടിക്കാൻ പോലും ഡ്രെെവർമാർക്കു സാധിക്കുന്നില്ല.

എെ.ടി നഗരത്തിലെ ഏറ്റവും വലിയ തടാകമാണ് ബെല്ലാണ്ടൂരിലേത്. സാധാരണയായി തടാകത്തിനു സമീപം വച്ച് മാലിന്യം കത്തിക്കുമ്പോഴാണ് തീ പടരാറുള്ളത്. പക്ഷേ, ഇപ്പോൾ തടാകത്തിൽ നിന്നു തന്നെ പുക ഉയരുന്നത് ജനങ്ങളുടെ ഇടയിൽ ആശങ്കയ്ക്കു കാരണമായിട്ടുണ്ടെന്ന് കർണാടക അഗ്നിശമനസേന വിഭാഗം ഡെപ്യൂട്ടി ഡയറക്‌ടർ കെ.യു. രമേശ് അറിയിച്ചു.

ചെറുകിട ഫാക്ടറികളിൽ നിന്നുള്ള വിഷമയമായ രാസവസ്‌തുക്കളും ഡിറ്റർജെന്റുകളും ആളുകൾ അശാസ്ത്രീമായി തള്ളുന്ന മാലിന്യങ്ങളുമാണ് തടാകങ്ങളെ ഭീതിതമായി നിലയിൽ എത്തിച്ചത്. ഇതിനെതിരെ അധികൃതർ നടപടിയെടുക്കാത്തതിൽ നേരത്തെ തന്നെ പ്രതിഷേധം ശക്തമായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ