Tuesday, 28 February 2017 1.56 AM IST
കസ്‌തൂരി രംഗൻ: അന്തിമ വിജ്ഞാപനം വൈകും
February 17, 2017, 4:51 pm
ന്യൂ‌ഡൽഹി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്‌തൂരി രംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ വൈകുമെന്ന് കേന്ദ്രമന്ത്രി അനിൽ മാധവ് ദവേ ആന്റോ ആന്റണി എം.പിയെ അറിയിച്ചു.

കരട് വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കുന്നതിന് മുന്പ് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട തമിഴ്നാട് സർവേ നടപടികൾ പൂർത്തിയാവാത്ത സാഹചര്യത്തിലാണ് വിജ്ഞാപനം വൈകുമെന്ന് അറിയിച്ചത്.

ഇതോടെ മാർച്ച് നാലിന് അവസാനിക്കുന്ന ഇടക്കാല വിജ്ഞാപനത്തിന്റെ കാലാവധി നീട്ടാനും സാധ്യതയുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ