Tuesday, 28 February 2017 1.56 AM IST
പുലിമുരുകനിൽ മോഹൻലാൽ പുലിയെ തൊട്ടിട്ടില്ലെന്ന് ജി. സുധാകരൻ
February 17, 2017, 5:02 pm
അമ്പലപ്പുഴ: പുലിമുരുകൻ ചിത്രത്തിൽ മോഹൻലാൽ പുലിയെ തൊട്ടിട്ട് പോലുമില്ലെന്ന് മന്ത്രി ജി. സുധാകരൻ. ഇത് തനിക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു. ചെമ്മീൻ സിനിമയുടെ അമ്പതാം വാർഷികാഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ സംസാരിക്കുകായിരുന്നു അദ്ദേഹം.

ഇപ്പോൾ പുറത്തിറങ്ങുന്ന മലയാള സിനിമകളിൽ 10 ശതമാനം പോലും നല്ല മൂല്യങ്ങൾ ഉത്പ്പാദിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ നിർമ്മാണ ചെലവ് നോക്കി നിലവാരം അളക്കുന്ന കാലമാണിതെന്നും മനുഷ്യജീവിതവുമായി ബന്ധപ്പെട്ട നല്ല സിനിമകൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

എണ്ണത്തേക്കാൾ ഉപരി നല്ല സിനിമകളാണ് വേണ്ടത്. കൂടുതൽ മലയാള സിനിമകൾ ഉണ്ടാകാനും ആസ്വാദന നിലവാരം ഉയർത്താനും ഇത്തരം ആഘോഷച്ചടങ്ങുകൾ സഹായകമാകും. ലോകോത്തര നടന്മാരെ സംഭാവന ചെയ്യാൻ മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കലാകാരൻമാരുടെ മനസ്സ് അധികാര സംവിധാനങ്ങൾക്ക് പുറത്താണെന്നും അതുകൊണ്ടാണ് അവരെ ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ