Sunday, 26 February 2017 5.45 PM IST
കളമശേരി പോളിടെക്‌നിക്കിൽ റാഗിംഗ്: 11 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
February 17, 2017, 5:18 pm
കളമശേരി: കളമശേരി പോളിടെക്നിക്കിലെ ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്‌ത സംഭവുമായി ബന്ധപ്പെട്ട് 11 വിദ്യാർത്ഥികളെ കോളേജിൽ നിന്നും സസ്പെൻഡ് ചെയതത്. രണ്ടും മൂന്നും വർഷ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഒന്നാം വർഷ വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവുമായി ബന്ധപ്പെട്ട് ആൺകുട്ടികളുടെ ഹോസ്റ്റൽ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു.

കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ ഹോസ്റ്റലിൽ ക്രൂരപീഡനമാണ് അനുഭവിക്കുന്നത്. നഗ്നത പ്രദർശനം, കുളിക്കുമ്പോൾ കുളിമുറിയുടെ വാതിലടക്കരുത് എന്നു തുടങ്ങി പ്രാകൃത ശിക്ഷ നടപടികളാണ് സീനിയർ വിദ്യാർത്ഥികൾ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ശിക്ഷയായി നൽകുന്നത്.

ക്രൂരപീഡനം വിവരിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കൊച്ചി റേഞ്ച് ഐജിയ്ക്കും മൂന്ന് വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു. പരാതി നൽകിയവരുടെ പേര് വിവരങ്ങൾ പരസ്യമാക്കരുതെന്നും പരാതിയിൽ പറയുന്നു. വിദ്യാർത്ഥികളുടെ പരാതി കളമശേരി സി.ഐ അന്വേഷിക്കുമെന്ന് ഐ.ജിയുടെ അധികചുമതലയുള്ള പി വിജയൻ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് 11 വിദ്യാർത്ഥികൾക്കെതിരെ കോളേജ് നടപടി സ്വീകരിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ