Thursday, 23 February 2017 10.25 AM IST
മോദി പറയുന്നത് 'മെയ്‌ക്ക് ഇൻ ഇന്ത്യ", എവിടെയും കാണുന്നത് 'മെയ്ഡ് ഇൻ ചൈന": രാഹുൽ
February 17, 2017, 5:32 pm
റായ്‌ബേലി: യു.പിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രിക്ക് എതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രിയങ്ക ഗാന്ധിയും റാലിയിൽ പങ്കെടുത്തു.

യു.പിയിൽ ബി.ജെ.പി അധികാരത്തിൽ എത്തിയാൽ കർഷകരുടെ കടങ്ങൾ എഴുതി തള്ളുമെന്നാണ് പ്രധാനമന്ത്രിയുടെ വാഗ്‌ദാനം. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി മനസുവച്ചാൽ കേവലം പതിനഞ്ചു മിനിറ്റു കൊണ്ട് കർഷകരുടെ കടങ്ങൾ എഴുതി തള്ളാമെന്ന് കേന്ദ്രത്തിൽ എല്ലാ തീരുമാനങ്ങളും പ്രധാനമന്ത്രി ഒറ്റയ്‌ക്കാണ് കൈക്കൊള്ളുന്നതെന്ന് ആരോപിച്ച് കൊണ്ട് രാഹുൽ പറഞ്ഞു. പൊള്ളയായ വാഗ്‌ദാനങ്ങൾ നൽകുന്നത് ശീലമാക്കിയ മോദി ബിഹാർ തിരഞ്ഞെടുപ്പ് സമയം ഉറപ്പുനൽകിയ സ്‌പെഷ്യൽ പാക്കേജ് എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു.

ലോക്‌സഭ മണ്ഡലമായ വാരണാസിയിൽ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നും നഗരത്തിൽ സന്പൂർണ ശുചീകരണം നടത്തുമെന്നും മോദി വാഗ്‌ദാനം നൽകിയിരുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ ഒരു നടപടിയും ഉണ്ടായില്ല. കർഷകരുടെ വേദനകൾക്കും ബുദ്ധിമുട്ടുകൾക്കും മോദി പ്രാധാന്യം നൽകുന്നില്ല. പൊള്ളയായ വാഗ്‌ദാനങ്ങൾ നൽകുന്ന മോദി,​ ചെറുകിട വ്യവസായ മേഖല,​ കച്ചവടക്കാർ,​ കർഷകർ എന്നിവരുടെ അടിത്തറ നോട്ടുനിരോധനത്തിലൂടെ തകർത്തു. എല്ലായിപ്പോഴും മെയ്‌ക്ക് ഇൻ ഇന്ത്യയെ കുറിച്ചാണ് മോദി സംസാരിക്കുന്നതെങ്കിലും എവിടെ നോക്കിയാലും മെയ്‌ഡ് ഇൻ ചൈനയാണ് കാണുന്നതെന്നും രാഹുൽ പരിഹസിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ