Friday, 31 March 2017 6.13 AM IST
സർക്കാർ ഓഫീസുകളിലും ദേശീയഗാനം നിർബന്ധമാക്കണം: ഹർജി സുപ്രീം കോടതി തള്ളി
February 17, 2017, 5:47 pm
ന്യൂഡൽഹി: പാർലമെന്റിലും സർക്കാർ ഓഫീസുകളിലും ദേശീയഗാനം നിർബന്ധമാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി.ബി.ജെ.പി വക്‌താവായ അശ്വിനി ഉപാദ്ധ്യായയാണ് ഇത് സംബന്ധിച്ച് കോടതിയിൽ ഹർജി നൽകിയത്. ദേശീയഗാനത്തിനും വന്ദേമാതരത്തിനും തുല്യപരിഗണന നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ദിവസങ്ങൾക്ക് മുന്പ് സിനിമയ്‌ക്ക് ഇടയിൽ ദേശീയഗാനം കേൾക്കുന്പോൾ എഴുന്നേറ്റ് നിൽക്കണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എല്ലാ തിയറ്ററുകളിലും സിനിമ തുടങ്ങുന്നതിന് മുന്പ് ദേശീയഗാനം കേൾപ്പിക്കുകയും ഈ സമയം എഴുന്നേറ്റ് നിൽക്കുകയും വേണമെന്നുള്ള മുൻ ഉത്തരവിലാണ് ജസ്‌റ്റിസുമാരായ ദീപക് മിശ്രയും ആർ ഭാനുമതിയും വ്യക്തത വരുത്തിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ