Tuesday, 28 February 2017 1.56 AM IST
ആദിയോഗിയുടെ 112 അടി ഉയരമുള്ള മുഖം ഫെബ്രുവരി 24ന് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും
February 17, 2017, 5:56 pm
തിരുവനന്തപുരം: തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള ഈഷ യോഗ സെന്ററിൽ ഈഷ ഫൗണ്ടേഷന്റെ സ്ഥാപകനായ സദ്ഗുരു രൂപകൽപന ചെയ്ത് പ്രതിഷ്ഠിച്ച യോഗിയുടെ ഉപജ്ഞാതാവായ ആദിയോഗിയുടെ 112 അടി ഉയരമുള്ള മുഖത്തിന്റെ അനാച്ഛാദനം പ്രധാനമന്ത്രി നരേന്ദ്രമോഡി ഫെബ്രുവരി 24ന് നിർവഹിക്കും.

മാനവ രാശിക്ക് ആദ്യത്തെ യോഗി നൽകിയ സംഭാവനകളെ മാനിച്ചാണ് മുഖം സ്ഥാപിച്ചത്. ഭൂമിയിലെ ഏറ്റവും വലുപ്പമുള്ള മുഖമാണിത്. യോഗ ശാസ്ത്രത്തിലെ 112 വഴികളെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. മഹാ യോഗ യജ്ഞത്തിന്റെ ആരംഭം കുറിക്കുവാൻ അഗ്നി ജ്വലിപ്പിക്കുന്ന കർമ്മവും പ്രധാനമന്ത്രി നിർവഹിക്കും.

മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ആദിയോഗിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. ഈ പരിപാടി അഞ്ചു കോടിയിലധികം ആളുകൾക്ക് തത്സമയം കാണുന്നതിനായി ഒരേസമയം ഏഴ് ഭാഷകളിൽ 23 സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകൾ വഴിയും അനേകം ഓൺ ലൈൻ പ്ലാറ്റുഫോമുകൾ വഴിയും സംപ്രേക്ഷണം ചെയ്യും.

ഒരു രാത്രി മുഴുവനും നീണ്ടു നിൽക്കുന്ന ഈ പരിപാടിയിൽ അർദ്ധ രാത്രിയിൽ നടത്തുന്ന ധ്യാനം, സദ്ഗുരുവിന്റെ പ്രഭാഷണം , തുടങ്ങിയവ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്:- 9487475346
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ