Sunday, 26 February 2017 5.47 PM IST
സ്കൂൾ കലോത്സവം: കേരളകൗമുദിക്ക് നാല് അവാർഡ്
February 17, 2017, 8:00 pm
തിരുവനന്തപുരം: കണ്ണൂരിൽ നടന്ന 57-ാമത് സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരങ്ങളിൽ നാലെണ്ണം കേരളകൗമുദി നേടി. മികച്ച കാർട്ടൂണിനുള്ള അവാർഡ് കേരളകൗമുദി കാർട്ടൂണിസ്റ്റും അസിസ്റ്റന്റ് എഡിറ്ററുമായ ടി.കെ. സുജിത്തും മികച്ച റിപ്പോർട്ടിനുള്ള പ്രത്യക പരാമർശം തിരുവനന്തപുരം യൂണിറ്റിലെ ചീഫ് റിപ്പോർട്ടർ കോവളം സതീഷ്‌കുമാറും വാർത്താ ചിത്രത്തിനുള്ള പ്രത്യേക പരാമർശം കൊച്ചി യൂണിറ്റിലെ സീനിയർ ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസും നേടി. മികച്ച ഓൺലൈൻ പത്രത്തിനുള്ള പ്രത്യേക പരാമർശം കേരളകൗമുദി ഓൺലൈൻ നേടി.

ജനുവരി 17ന് പ്രസിദ്ധീകരിച്ച 'കോഴക്കാരുടെ കണ്ണിൽപെടാതെ വിധികർത്താക്കളെ വേദിയിൽ എത്തിക്കുന്നു' എന്ന കാർട്ടൂണാണ് സുജിത്തിനെ അവാർഡിന് അർഹനാക്കിയത്.19ന് പ്രസിദ്ധീകരിച്ച 'കൺമണിയെ വഹീദ കണ്ടു കവിത സമർപ്പിച്ചു' എന്ന റിപ്പോർട്ടാണ് സതീഷ്‌കുമാറിന് പുരസ്കാരം നേടികൊടുത്തത്. 22ന് 'കണ്ണീരണിഞ്ഞ അമ്മമനം' എന്ന ക്യാപ്ഷനിൽ പ്രസിദ്ധീകരിച്ച ഫോട്ടോയ്ക്കാണ് സുധർമ്മദാസിന് അവാർഡ് ലഭിച്ചത്. 'ചിലമ്പൊലി' എന്ന പേരിലാണ് കേരളകൗമുദി ഓൺലൈനിൽ കലോത്സവം റിപ്പോർട്ട് ചെയ്തത്.

കെ.യു.ബാലകൃഷ്ണൻ, ടി.എ.സുരേഷ്ബാബു, കെ.അജിത് എന്നിവരുൾപ്പെട്ട ജൂറിയാണ് അവാർഡ് നിർണയിച്ചത്. ജേതാക്കൾക്ക് ശിൽപ്പവും അവാർഡ് തുകയായി വ്യക്തികൾക്ക് 20,000 രൂപയും സ്ഥാപനങ്ങൾക്ക് 25,000 രൂപയും നൽകും. മാർച്ച് 22ന് സെക്രട്ടേറിയറ്റ് പി.ആർ ചേമ്പറിൽ വച്ച് മന്ത്രി സി.രവീന്ദ്രനാഥ് അവാർഡുകൾ സമ്മാനിക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ