Friday, 31 March 2017 6.11 AM IST
വിശ്വാസ വോട്ടെടുപ്പ്: പ്രതിപക്ഷത്തിന്റെ എതിർപ്പ്, പനീർശെൽവത്തിന്റെ പ്രതീക്ഷ
February 17, 2017, 8:40 pm
ചെന്നൈ: ശനിയാഴ്ച ത​മി​ഴ്നാ​ട് നി​യ​മ​സ​ഭയിൽ നടക്കുന്ന വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ൽ, മു​ഖ്യ​മ​ന്ത്രി പ​ള​നിസാമി​ക്കെ​തി​രെ വോ​ട്ട് ചെ​യ്യുമെന്ന് ഡി​.എം.കെ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകുന്നേരം വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്റ് എം.​കെ സ്റ്റാ​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തിന്റേതാണ് തീ​രു​മാ​നം. വി​ശ്വാ​സ ​വോ​ട്ടെ​ടു​പ്പി​ൽ ര​ഹ​സ്യ​ ബാ​ല​റ്റി​നെ സ്വാ​ഗ​തം ചെ​യ്യു​മെ​ന്നും സ്റ്റാ​ലി​ൻ പറഞ്ഞു.

മുഖ്യ പ്രതിപക്ഷ പാർട്ടിയായ ഡി.എം​.കെ​യ്ക്ക് നി​യ​മ​സ​ഭ​യി​ൽ 89 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഡി.എം.കെ.യുടെ നിലപാടിനൊപ്പം നിൽക്കാൻ എട്ട് എം.എൽ.എ.മാർക്ക് കോൺഗ്രസും വിപ്പ് നൽകിയിട്ടുണ്ട്. ഒരു എം.എൽ.എയുള്ള മുസ്ലീം ലീഗും പളനിസാമിയെ എതി‌ർത്തു വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം, പനീർസെൽവം വിഭാഗത്തിന്റെ പ്രതീക്ഷകൾക്കു കരുത്തു പകരുന്നതാണ്.

31 അം​ഗ മ​ന്ത്രി​സ​ഭ​യാ​ണ് പ​ള​നി​സാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്നാ​ട്ടി​ൽ അ​ധി​കാ​രം ഏറ്റെടുത്തത്. സ്പീക്കർ ഒഴികെ, പ​ള​നി​സാമി​ക്കു 123 എം​.എ​ൽ​.എ.മാ​രു​ടെ പി​ന്തു​ണ​യാ​ണ് ഇ​പ്പോ​ൾ ഉ​ള്ള​ത്. നിലവിൽ പതിനൊന്ന് എംഎൽഎമാരാണ് പനീർശെൽവത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. നിയമസഭിയൽ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു 117 എം​.എ​ൽ​.എ.​മാ​രു​ടെ പി​ന്തു​ണ​യാ​ണ് വേ​ണ്ട​ത്.

 ആകെ സീറ്റുകൾ- 234
 ഭൂരിപക്ഷം നേടാൻ ആവശ്യമായ സീറ്റുകൾ- 117
 ജയലളിതയുടെ നിര്യാണം മൂലം ആർ.കെ. നഗർ മണ്ഡലം ഒഴിഞ്ഞുകിടക്കുന്നു

അണ്ണാ ഡി.എം.കെ- 135
പളനിസാമിയെ പിന്തുണയ്ക്കുന്നവർ-124
പനീർശെൽവം വിഭാഗം-11

ഡി.എം.കെ- 89
കോൺഗ്രസ്- 8
മുസ്ലീം ലീഗ്- 1
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ