Tuesday, 28 February 2017 1.56 AM IST
കലോത്സവം 2017: കേരളകൗമുദി ഓൺലൈന് പുരസ്കാരം
February 17, 2017, 9:15 pm
തിരുവനന്തപുരം: കൗമാര കലാമേളയുടെ തുടിപ്പും പ്രസരിപ്പും ഒട്ടും ചോരാതെ തന്നെ, കണ്ണൂരിലെ കലോത്സവ നഗരിയിൽ നിന്നും വാർത്തകൾ വായനക്കാരിൽ എത്തിച്ച കേരളകൗമുദി ഓൺലൈൻ പുരസ്കാര നിറവിൽ. കലോത്സവ റിപ്പോർട്ടിംഗിനായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരത്തിൽ, മികച്ച ഓൺലൈൻ പത്രത്തിനുള്ള പ്രത്യേക പരാമർശമാണ് കൗമുദി ഓൺലൈൻ കരസ്ഥമാക്കിയത്.

സംസ്ഥാന സ്കൂൾ കലോത്സവം നടന്ന ജനുവരി 16 മുതൽ 22 വരെ ഓരോ ദിവസവും, മഴവില്ലിന്റെ ഓരോ നിറങ്ങളിലുള്ള സ്‌പെഷ്യൽ തീം പേജുമായിട്ടായിരുന്നു കൗമുദി ഓൺലൈൻ വായനക്കാർക്ക് മുന്നിൽ അവതരിച്ചത്. 'ചിലമ്പൊലി' എന്ന ലോഗോയിലാണ്, കലോത്സവ വാർത്തകൾക്കായുള്ള വെബ്സൈറ്റ് പേജ് കൗമുദി ഓൺലൈൻ തയ്യാറാക്കിയിരുന്നത്. വായനാർക്ക് കൗമുദി ഓൺലൈനിന്റെ കലോത്സവ വെബ്സൈറ്റ് സന്ദർശിക്കുന്നതിന്- www.keralakaumudi.com/kalolsavam2017.

വേദികളിൽ നിന്നുള്ള ലൈവ് അപ്ഡേറ്റ്സ്, മത്സരഫലങ്ങൾ, ജില്ലകളുടെ പോയിന്റ് നില എന്നിവയ്ക്ക് പുറമെ കലോത്സവത്തിന്റെ സമഗ്രമായ റിപ്പോർട്ടുകളും യുവത്വത്തിന്റെ പ്രസരിപ്പ് നിറഞ്ഞ കലോത്സവ ചിത്രങ്ങളും കലോത്സവ കാർട്ടൂൺ പംക്തിയും സ്‌പെഷ്യൽ പേജിൽ നൽകിയിരുന്നു. പ്രധാനവേദിയിൽ ഒരുക്കിയ കേരളകൗമുദി സെൽഫി സ്‌പോട്ടിൽ, കാണികളും മത്സരാർത്ഥികളും എടുത്ത മികച്ച സെൽഫി ചിത്രങ്ങളും ഓൺലൈനിൽ പ്രസിദ്ധീകരിച്ചു. ജനപ്രിയ ഇനങ്ങളുടെ വീഡിയോകളും കേരളകൗമുദി ഫേസ്ബുക്ക് പേജ്, യൂ ട്യൂബ് ചാനൽ എന്നിവയിലൂടെ കാണുന്നതിനുള്ള അവസരവും വായനക്കാർക്കായി ഒരുക്കിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ