Tuesday, 28 February 2017 1.56 AM IST
ആരോഗ്യ ഇൻഷുറൻസിനായി സമഗ്രപദ്ധതി കൊണ്ടുവരും: തോമസ് ഐസക്
February 17, 2017, 7:03 pm
തിരുവനന്തപുരം: ആരോഗ്യ ഇൻഷുറൻസിനായി സമഗ്ര പദ്ധതി കൊണ്ടുവരുമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്. അതിന് മുമ്പ് അവയവ മാറ്റം അടക്കമുള്ള സമ്പൂർണ്ണ ചികിത്സാ സൗകര്യങ്ങൾ എല്ലാ മെഡിക്കൽ കോളേജ് ആശുപത്രികളിലും ഏർപ്പെടുത്തും. താലൂക് ആശുപത്രികളും നവീകരിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി

ആർദ്രം മിഷൻ വഴി ജീവിത ശൈലീ രോഗങ്ങൾ പ്രതിരോധിക്കാൻ ജനകീയ ആരോഗ്യ പ്രസ്ഥാനത്തിന് രൂപം നൽകും. പദ്ധതിക്ക് എന്ത് പേരിടണമെന്ന് പിന്നീട് തീരുമാനിക്കും. പദ്ധതിയുടെ ഭാഗമായി ഹെൽത്ത് കാർഡ് സംവിധാനം കൊണ്ടുവരും. നിലവിലുള്ള കാരുണ്യ പദ്ധതി അതുവരെ നിറുത്തില്ലെന്നും മന്ത്രി പറ‌ഞ്ഞു.

നടപ്പു വർഷം ‌ഡിസംബർ 31 വരെ 29,270 രോഗികൾക്കായി 389 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരി 9 ന് കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് 100 കോടി രൂപ കൂടി അനുവദിച്ചു. ഇതടക്കം ബഡ്ജറ്റിൽ വകയിരുത്തിയ 250 കോടി കൈമാറി. ഇനി കൊടുക്കുവാനുള്ളത് 139 കോടിയാണ് . അതിന് മാർച്ച് 31 വരെ സമയമുണ്ട്. യു.ഡി. എഫ് ഭരണം അവസാനിക്കുമ്പോൾ കാരുണ്യ ഫണ്ടിലേക്ക് 391 കോടി കൊടുക്കാൻ ബാക്കിയുണ്ടായിരുന്നുവെന്നും ഐസക് പറഞ്ഞു.

കാരുണ്യക്ക് ലഭിക്കേണ്ട ഫണ്ടും സർക്കാർ നൽകുന്ന ഫണ്ടും തമ്മിലുള്ള വ്യത്യാസം മുമ്പും ഉണ്ടായിരുന്നു. പണം നൽകുന്നതിനുള്ള കാലതാമസം രോഗികൾക്കുള്ള ചികിത്സയെ ബാധിക്കില്ല. സ്വകാര്യ ആശുപത്രികളിൽ അനുവദിക്കുന്ന പണത്തിൽ നിന്ന് ചികിത്സ കഴിഞ്ഞുള്ള തുക റീ ഇംബേഴ്സ് ചെയ്യുകയാണ് പതിവ്. സർക്കാർ ആശുപത്രികൾക്ക് പണം മുൻകൂറായി നൽകും. പലരും സർക്കാർ ആശുപത്രികളും വിനിയോഗ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് നൽകിയ പണവും ചെലവായ പണവും ഒത്തുനോക്കുന്നതെന്നും മന്ത്രി പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ