Tuesday, 28 March 2017 9.34 PM IST
യു.ഡി.എഫ് കാലത്തെ ക്രമക്കേട്: തീരുമാനങ്ങൾ വകുപ്പുകൾ പരിശോധിക്കും
February 17, 2017, 9:50 pm
തിരുവനന്തപുരം: മന്ത്രിസഭാ ഉപസമിതി ക്രമക്കേട് കണ്ടെത്തിയ യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്തെ തീരുമാനങ്ങളിന്മേൽ വകുപ്പു തല പരിശോധന കൂടി നടത്താൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ധാരണയായി. ക്രമക്കേടു കണ്ടെത്തിയ 127 തീരുമാനങ്ങളും അതതു വകുപ്പു തലത്തിൽ പരിശോധന നടത്തിയ ശേഷം തുടർ നടപടി സ്വീകരിക്കാനാണു ധാരണ. ഉപസമിതി കണ്ടെത്തിയ ക്രമക്കേടുകളെ കുറിച്ച് അടുത്ത ആഴ്ച ചേരുന്ന മന്ത്രിസഭാ യോഗം വിശദമായ ചർച്ച നടത്തും.

ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ ഉപസമിതി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചർച്ചയുണ്ടായെങ്കിലും മന്ത്രിമാരെല്ലാം പഠിച്ചു തീരാത്ത സാഹചര്യത്തിൽ അടുത്ത മന്ത്രിസഭയിൽ വിശദ ചർച്ച നടത്താമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നിർദേശിക്കുകയായിരുന്നു.വകുപ്പ് തല പരിശോധനയുടെ അടിസ്ഥാനത്തിലാവും റദ്ദാക്കേണ്ടതും വിജിലൻസിന് കൈമാറേണ്ടതുമായ തീരുമാനങ്ങൾ ഏതൊക്കെയെന്ന് തീരുമാനിക്കുക. ഇതു സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത മന്ത്രിസഭ തീരുമാനമെടുക്കും.

നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ നടത്തേണ്ട ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടും മന്ത്രിസഭ അംഗീകരിച്ചു. 23നാണു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ഇന്നലത്തെ പ്രത്യേക മന്ത്രിസഭാ യോഗത്തിന്റെ അജണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് അംഗീകരിക്കലും ചർച്ചയുമായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ