Tuesday, 28 February 2017 1.56 AM IST
വീണ്ടും തെരുവു നായ ആക്രമണം: പിഞ്ചു കുഞ്ഞിന് ഗുരുതര പരിക്ക്
February 17, 2017, 10:50 pm
കൊ​ല്ലം: വീട്ടിൽ ഉ​റ​ങ്ങി​ക്കി​ട​ന്ന പി​ഞ്ചു​ കു​ഞ്ഞി​ന് നേർക്ക്, തെ​രു​വു​ നാ​യയുടെ ആക്രമണം. ശ​രീ​ര​ത്തി​ൽ ഗു​രു​ത​ര മു​റി​വു​ക​ളേറ്റ കു​ഞ്ഞി​നെ കൊല്ലം ജില്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ഞ്ഞി​ന്റെ ദേ​ഹ​ത്ത് ആ​ഴ​ത്തി​ലു​ള്ള 19 മു​റി​വു​ക​ളുണ്ട്. പന്ത്രണ്ടോളം തെരുവ് നായക്കൾ ചേ‌ർന്നായിരുന്നു കുട്ടിയെ ആക്രമിച്ചത്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ച​വ​റ​യി​ലായിരുന്നു സം​ഭ​വം. കുട്ടിയെ മുറിയിൽ കിടത്തിയിട്ട്, വീട്ടുകാർ അടുത്ത വീട്ടിൽ നിന്നും വെള്ളമെടുക്കാൻ പോയപ്പോഴാണ് തെരുവുനായ ആക്രമിച്ചത്. ഒ​ന്നര വ​യ​സു​ള്ള കു​ഞ്ഞി​നെ ക​ടി​ച്ചെ​ടു​ത്ത്, സമീപ പുരയിടം വരെ വലിച്ചുകൊണ്ടു പോയി. കുഞ്ഞിന്റെ നിലവിളി കേട്ട് ഓടിയത്തെിയ സമീപവാസിയായ യുവതിയാണ് രക്ഷിച്ചത്. കുഞ്ഞിന്റെ പുറത്തും കൈകാലുകളിലും കടിയേറ്റിരുന്നു. നാട്ടുകാർ ചവറയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ